ബര്‍ലിന്‍: മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കുന്ന ട്വിറ്ററിന്റെ നടപടിക്കെതിരേ ജര്‍മനിയുടെ താക്കീത്.
/sathyam/media/post_attachments/fImsJmMkYomCxDtyT0gi.jpg)
ട്വിറ്ററിനെക്കുറിച്ചും പുതിയ ഉടമ ഇലോണ്‍ മസ്കിനെക്കുറിച്ചും വിമര്‍ശനാത്മകമായി റിപ്പോര്‍ട്ടുകള്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് കൂട്ടത്തോടെ മരവിപ്പിക്കുന്നത്.
സൗകര്യം പോലെ അടയ്ക്കാനും തുറക്കാനുമുള്ളതല്ല മാധ്യമ സ്വാതന്ത്ര്യം എന്നാണ് ജര്‍മന്‍ വിദേശ മന്ത്രാലയം ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.