New Update
ബര്‍ലിന്‍: ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുന്നത് ജര്‍മനിയുടെ കടക്കെണി വര്‍ധിക്കാന്‍ ഇടയാക്കുന്നു. 2023ല്‍ രാജ്യത്തിന്റെ പൊതു കമ്മി 3.25 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴിത് 2.5 ശതമാനമാണ്.
Advertisment
ഊര്‍ജ പ്രതിസന്ധി നേരിടാനുള്ള തീവ്ര ശ്രമങ്ങളാണ് ഇതിനു കാരണമായി ധന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. കമ്മി 4.5 ശതമാനം വരെ ഉയരാനുള്ള സാധ്യതയും മന്ത്രാലയം തള്ളിക്കളയുന്നില്ല.
2023ല്‍ പൊതു കമ്മി 2 ശതമാനം മാത്രമായിരിക്കുമെന്നായിരുന്നു മുന്‍ വിലയിരുത്തല്‍. 2024 ആകുന്നതോടെ മാത്രമേ പൊതു ധന സ്ഥിതി സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.