New Update
ന്യൂഡല്‍ഹി: പഠനത്തിനും ജോലിക്കും ഗവേഷണത്തിനുമായി പരസ്പരം കുടിയേറ്റം നടത്തുന്നതിന് ഇന്ത്യയിലെയും ഫിന്‍ലന്‍ഡിലെയും പൗരന്‍മാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതിനായി പൊതുവായൊരു ചട്ടക്കൂട് രൂപീകരിക്കാനും തീരുമാനം.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധകരന്‍, ഫിന്‍ലന്‍ഡ് തൊഴില്‍ മന്ത്രി ടൂല ഹാതെയ്നന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ഹാതെയ്നന്റെ ഇന്ത്യ സന്ദര്‍ശനവേളയിലാണ് ഇക്കാര്യങ്ങളില്‍ അന്തിമ ധാരണയായത്.
- dated 17 Dec 2022
Advertisment