മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും… വകുപ്പുകളും ജൂനിയര്‍ മന്ത്രിമാരും മാറിയേക്കും

author-image
athira kk
New Update

ഡബ്ലിന്‍ : ലിയോവരദ്കര്‍ പ്രധാനമന്ത്രിയാകുന്നതിന് അനുസൃതമായി മന്ത്രിസഭയിലും പുനസ്സംഘടനയുണ്ടാകും.ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മീഹോള്‍ മാര്‍ട്ടിന്‍, ലിയോ വരദ്കര്‍, ഇമോണ്‍ റയാന്‍-ത്രികകക്ഷി നേതാക്കളുടെ യോഗത്തില്‍ ധാരണയായി.മിക്ക മന്ത്രിമാരും ക്യാബിനറ്റിലുണ്ടാകുമെങ്കിലും വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.ജൂനിയര്‍ മന്ത്രിമാരില്‍ വ്യാപകമായ മാറ്റമുണ്ടായേക്കും.
publive-image

Advertisment

ഉപപ്രധാനമന്ത്രിയായി മീഹോള്‍ മാര്‍ട്ടിനുണ്ടാകുമെന്നതാണ് ശ്രദ്ധേയ മാറ്റം.വരദ്കര്‍ കൈയ്യാളിയിരുന്ന എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പ് ഉപപ്രധാനമന്ത്രിയ്ക്ക് ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ മാറ്റത്തിന് സാധ്യതയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും മീഹോള്‍ മാര്‍ട്ടിന് വിദേശകാര്യ വകുപ്പാണ് താല്‍പ്പര്യമെന്ന് ഫിന ഫാള്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അങ്ങനെ വന്നാല്‍ ഫിന ഫാള്‍ നേതാവെന്ന നിലയിലുള്ള മാര്‍ട്ടിന്റെ അവസാന ഊഴമായിരിക്കുമിതെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. കൂടുതല്‍ സമയവും വിദേശത്തായിരിക്കുമെന്നതിനാല്‍ ഫിന ഫാള്‍ രാഷ്ട്രീയത്തില്‍ നിന്നും ഇദ്ദേഹം ഒഴിവാക്കപ്പെടുമെന്ന് കരുതുന്നവരുമുണ്ട്.

ധനമന്ത്രി പാസ്‌കല്‍ ഡോണോയും പ്ബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്തും വകുപ്പുകള്‍ മാറുമെന്നാണ് അറിയുന്നത്.ഗ്രീന്‍ പാര്‍ട്ടി മന്ത്രിമാരായ റയാന്‍, കാതറിന്‍ മാര്‍ട്ടിന്‍, റോഡറിക് ഒ ഗോര്‍മാന്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല.

ഭവന മന്ത്രി ഡാരാഗ് ഒബ്രിയനും ഭവനമന്ത്രിയായി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം മീഹോള്‍ മാര്‍ട്ടിന്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഇതാണ് പ്രധാനമന്ത്രിയെന്ന നിലയിലുള്ള മാര്‍ട്ടിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടി.ഇയു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോള്‍ മാര്‍ട്ടിന് അദ്ദേഹത്തിന് ഒരു വിടവാങ്ങല്‍ സന്ദേശവും നല്‍കിയിരുന്നു.

Advertisment