ഡബ്ലിന്‍ : ഒരാഴ്ചയിലേറെ നീണ്ട ആര്‍ട്ടിക് കാലാവസ്ഥ തല്‍ക്കാലം വിടപറയുന്നു. ഇതിന്റെ സൂചനയായി ഇന്ന് ഞായറാഴ്ച അയര്‍ലണ്ടിന്റെ ചില ഭാഗങ്ങളില്‍ താപനില 13 ഡിഗ്രിയിലധികം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് ഏറാന്‍ പറഞ്ഞു.
/sathyam/media/post_attachments/AGXI8ycdX1Z5vpiLFtMP.jpg)
അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും നേരിയ കാറ്റെത്തുന്നതാണ് തണുപ്പ് ചൂടിലേയ്ക്ക് വഴിമാറുന്നതിന് കാരണമാകുന്നത്.ഇതിന്റെ ഫലമായി അയര്‍ലണ്ടിലാകെ ഞായറാഴ്ചയും തിങ്കളാഴ്ചയും പകല്‍ താപനില ഉയരും. 11 മുതല്‍ 13 ഡിഗ്രി വരെയായിരിക്കുമതെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.
അതേ സമയം മഴയുടെ സാധ്യത മെറ്റ് ഏറാന്‍ തള്ളിക്കളയുന്നില്ല.ആകാശം മേഘാവൃതമായിരിക്കും.
അതേ സമയം ഞായറാഴ്ചയും യു കെയിലെ തണുത്ത കാലാവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് യു കെ.മെറ്റ് ഓഫീസ് പറഞ്ഞു.മഴയും മരവിപ്പിക്കുന്ന തണുപ്പും മഞ്ഞുവീഴ്ചയും കഠിനമായ അവസ്ഥയുണ്ടാക്കുമെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.
യെല്ലോ അലേര്‍ട്ട്
ഡബ്ലിന്‍ : കൊടുംതണുപ്പും മഞ്ഞുവീഴ്ചയുമെല്ലാം കണക്കിലെടുത്ത് അയര്‍ലണ്ടിലെ 22 കൗണ്ടികള്‍ക്ക് മെറ്റ് ഏറാന്‍ ഇന്നലെയും യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു.
മഞ്ഞുവീഴ്ച റോഡില്‍ അപകടം വരുത്തുമെന്ന മുന്നറിയിപ്പും നിരീക്ഷകര്‍ നല്‍കുന്നു.മഞ്ഞിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതും സ്‌നോയും മഴയുമാണ് റോഡില്‍ വിനയാവുക.
ഇന്ന് ഉച്ചയ്ക്ക് മുതൽ താപനില ഉയരുമെങ്കിലും ചൊവ്വാഴ്ച വരെ മഞ്ഞും മഴയും കാറ്റുമെല്ലാം തുടരുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്.
തെക്കന്‍ തീരദേശ കൗണ്ടികളായ കെറി, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ് ഒഴികെയുള്ള എല്ലാ കൗണ്ടികള്‍ക്കുമാണ് ഞായറാഴ്ച രാവിലെ 9 മണി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്
ഞായറാഴ്ച രാത്രി 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഉയര്‍ന്ന താപനില. പരക്കെ മഴയുമുണ്ടായേക്കും. ഇതാകും സ്‌പോട്ട് വെള്ളപ്പൊക്കത്തിന് കാരണമാവുക.
തിങ്കളാഴ്ച മഴയും കാറ്റും തുടരുന്നത് മൂലം തെക്ക്, പടിഞ്ഞാറന്‍ കൗണ്ടികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.എന്നിരുന്നാലും താപനില 10-13 ഡിഗ്രി ആയി തുടരും.
ചൊവ്വാഴ്ച രാത്രി തെളിഞ്ഞ അന്തരീക്ഷമാകുമെങ്കിലും തണുപ്പും മഴയും ചെറിയ തോതില്‍ സ്നോവീഴ്ചയുമുണ്ടാകും.മൂന്നു മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.