ബ്രസല്‍സ്: ബെല്‍ജിയത്ത് കനത്ത മഞ്ഞുവീഴ്ച്ചയില്‍ അന്താരാഷ്ട്ര ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി.ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലെ വൈദ്യുതി ലൈനുകളില്‍ മഞ്ഞുപാളികള്‍ കാരണം ശനിയാഴ്ച റെയില്‍ യാത്രക്കാര്‍ക്ക് തടസ്സവും നീണ്ട കാലതാമസവും നേരിട്ടു.
/sathyam/media/post_attachments/ddAGAIf0E2IX8FLkLEYl.jpg)
രണ്ട് ട്രെയിനുകള്‍ ~ ഒരു അന്താരാഷ്ട്ര താലിസ് സര്‍വീസും ഒരു ഫ്രഞ്ച് ടിജിവിയും ~~ റൂട്ട് മധ്യത്തില്‍ നിര്‍ത്തി.ആംസ്ററര്‍ഡാം, ബ്രസല്‍സ്, പാരിസ് എന്നിവയെ ബന്ധിപ്പിക്കുന്ന താലിസ് റൂട്ടിന് പുറമേ, ബെല്‍ജിയന്‍ തലസ്ഥാനത്ത് നിന്ന് ലണ്ടനിലേക്കുള്ള യൂറോസ്ററാര്‍ സര്‍വീസും തടസ്സപ്പെടുകയും ഒരു തവണയെങ്കിലും റദ്ദാക്കുകയും ചെയ്തു.
""ട്രാഫിക് പുനരാരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സര്‍വീസുകളില്‍ ദിവസം മുഴുവന്‍ ഒന്നിലധികം കാലതാമസം ഉണ്ടാകും,ആംസ്ററര്‍ഡാമില്‍ നിന്ന് ബ്രസല്‍സ് വഴി പാരീസിലേക്കുള്ള രണ്ട് താലിസ് സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍ കമ്പനി അറിയിച്ചു. ജര്‍മ്മന്‍ നഗരമായ ഡ്യൂസല്‍ഡോര്‍ഫ്, ഹോളണ്ടിലെ ഷിഫോള്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വ്വീസുകളിലും നീണ്ട കാലതാമസമുണ്ടാകും.ബ്രസല്‍സില്‍ നിന്ന് ലണ്ടനിലേക്കുള്ള യൂറോസ്ററാര്‍ ട്രെയിന്‍ റദ്ദാക്കി.