ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബര്‍ 10 ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ബോണാമസില്‍ ഉച്ചകഴിഞ്ഞ് നാലരയ്ക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമായി.സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപറമ്പിലിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം കേരള സമാജം മലയാളം സ്കൂളിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ക്രിസ്മസ് അവതരണം അത്യന്തം ഹൃദ്യയമായിരുന്നു. ഫാ. സോനു തോമസ് സിഎംഐ, ടോണിസണ്‍ ജോസ് (കേരളസമാജം സീനിയോറന്‍ ഫോറം)എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി.തുടര്‍ന്ന് വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
/sathyam/media/post_attachments/vu2lYLHuUr2y4E7NtIi2.jpg)
ഇടവേളയ്ക്കു ശേഷം മലയാളം സ്കൂളില്‍ വിജയകരമായി പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പില്‍ സര്‍ട്ടിഫിക്കറ്റും, ട്രോഫിയും വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂളിന്റെ ടീച്ചറായി കഴിഞ്ഞ 10 വര്‍ഷങ്ങളായി സേവനമനുഷ്ഠിച്ചു വരുന്നഅ്രബില മാങ്കുളത്തിന് പൂച്ചെണ്ടു നല്‍കി ആദരിച്ചു. പരിപാടിയില്‍ ക്രിസ്മസ് അപ്പൂപ്പന്‍ (Santa Claus) എല്ലാ കുട്ടികള്‍ക്കും കൈനിറയെ ചോക്ളേറ്റുകള്‍ നല്‍കി. തുടര്‍ന്ന് തമ്പോല നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ള നന്ദിപ്രകാശിപ്പിച്ചു. ദേശീയ ഗാനലാപനത്തിനും ശേഷം 9.30 മണിയോടു കൂടി പരിപാടികള്‍ക്ക് തിരശീല വീണു.
സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബോബി ജോസഫ്, ഹരീഷ് പിളൈ്ള, കോശി മാത്യു, മറിയാമ്മ ടോണിസണ്‍, ജിബിന്‍ ജോണ്‍, ഡിപിന്‍ പോള്‍, അബി മാങ്കുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.