വിമര്‍ശിച്ചവരുടെ അക്കൗണ്ട് പൂട്ടിയ സംഭവം: ട്വിറ്ററിനെതിരേ ആഞ്ഞടിച്ച് യുഎന്‍ സെക്രട്ടറി ജനറൽ

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചവരുടെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ്. ട്വിറ്ററിന്റെ നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റിഫാനെ ഡുറാജിക് പ്രതികരിച്ചു.
publive-image

Advertisment

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയില്‍ മാധ്യമ ശബ്ദങ്ങള്‍ നിശബ്ദമാക്കരുത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പും ശാരീരിക ഭീഷണികളും അതിലും മോശമായ നടപടികളും നേരിടുന്ന സമയത്ത് ഈ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കും.

വസ്തുതാപരമായ വിവരങ്ങള്‍ പങ്കിടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്ഫോമായാണ് യു.എന്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നത്. പൊതുവിടമായ ട്വിറ്ററില്‍ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ കാലാവസ്ഥാ വിവരങ്ങളും
ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആശങ്കാജനകമായ രീതിയിലാണ് വര്‍ധിക്കുന്നത്. ദൈനംദിന സംഭവവികാസങ്ങള്‍ യു.എന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റിഫാനെ ഡുറാജിക് വ്യക്തമാക്കി.

സമീപകാലത്ത് ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ സ്വന്തമാക്കിയ ശേഷമുള്ള മാറ്റം സംബന്ധിച്ചും എഴുതിയ വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോര്‍ക് ടൈംസിലെയും ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന്‍ മാക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ. സള്ളിവന്‍, മാഷബിള്‍
റിപ്പോര്‍ട്ടര്‍ മാറ്റ് ബൈന്‍ഡര്‍, യു.എസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ റുപര്‍ തുടങ്ങിയവരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്നാണ് ഇതിനോടുള്ള മസ്‌കിന്റെ പ്രതികരണം. മറ്റുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പരസ്യമാക്കുന്നതിന് നിയന്ത്രണം
ഏര്‍പ്പെടുത്താനുള്ളതാണ് ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍.

Advertisment