അഭയാർഥി 'പ്രളയം' ഭയന്ന് തെക്കൻ അതിർത്തിയിലെ  എൽ പാസോ നഗരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

author-image
athira kk
New Update

ടെക്സസ് : ടെക്സസിലെ എൽ പാസോയിൽ മേയർ ഓസ്കർ ലീസെർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കേ അതിർത്തി കടന്നു വരുന്ന അഭയാർഥികളെ തടയാൻ കോവിഡ് കാലത്തു അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടു വന്ന ടൈറ്റിൽ 42 നിയമത്തിന്റെ കാലാവധി ബുധനാഴ്ച കഴിയാനിരിക്കെ, അതിർത്തിയോടു ചേർന്ന നഗരത്തിലേക്ക് അഭയാർഥികളുടെ പ്രളയം ഉണ്ടാവുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണീ നടപടി.
publive-image
ബുധനാഴ്ച കഴിഞ്ഞാൽ ദിവസേന ശരാശരി 6,000 പേർ കടന്നു വരുമെന്നാണ് ആശങ്ക. ഇപ്പോൾ തന്നെ നഗരത്തിൽ കഴിഞ്ഞ ആഴ്ചകളിൽ വന്ന നിരവധി അഭയാർഥികൾ കൊടും തണുപ്പിൽ തെരുവിലാണു കഴിയുന്നത്. 

Advertisment

"ഈ അഭയാർഥികൾ സുരക്ഷിതരല്ല," ലീസെർ പറഞ്ഞു. "നൂറു കണക്കിനു അഭയാർഥികൾ തെരുവിലാണ്. നമ്മൾ അവരെ ഇങ്ങിനെ കൈകാര്യം ചെയ്യുന്നത് തെറ്റാണ്. മനുഷ്യരെ നമ്മൾ അന്തസോടെ കൈകാര്യം ചെയ്യണം."

കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും മുനിസിപ്പൽ അധികൃതരോടും സംസാരിച്ച ശേഷമാണു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. "നമ്മുടെ സമൂഹത്തിനു എത്ര മാത്രം സഹായം നൽകാൻ കഴിയും എന്നതാണ് ഞങ്ങൾ ചിന്തിച്ചത്."

ജീവകാരുണ്യ സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്. ബന്ധുക്കൾ ഉള്ള സ്ഥലങ്ങളിലേക്കു അഭയാർഥികളെ മാറ്റാനുള്ള ശ്രമത്തിൽ അവർ സഹായിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 1,500 പേർ വീതം അതിർത്തി കടന്നു വന്നിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാത്തത് എന്തു കൊണ്ടെന്നു വ്യാഴാഴ്ച മാധ്യമങ്ങൾ ചോദിച്ചപ്പോൾ ലീസെർ ക്ഷോഭിച്ചു ഇറങ്ങി പോയിരുന്നു. എന്നാൽ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബൈഡൻ ഭരണകൂടം $6 മില്യൺ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. "അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ ആ പണം അനുവദിച്ചു കിട്ടി," മേയർ പറഞ്ഞു.

ഒരു സൈനിക താവളം അഭയാർഥികൾക്കു താമസിക്കാൻ കിട്ടുമോ എന്നു നോക്കുന്നുണ്ട്. "ഇത് എൽ പാസോയുടെ കയ്യിൽ ഒതുങ്ങുന്നതല്ല."

Advertisment