യുകെയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

author-image
athira kk
New Update

ലണ്ടന്‍: കഴിഞ്ഞദിവസം ബ്രിട്ടനില്‍ മലയാളി നഴ്സായ യുവതിയും രണ്ടുമക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് യുകെ പോലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി കസ്ററഡിയില്‍ വെയ്ക്കും. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്‍റെ കുടുംബത്തെ അറിയിച്ചു.മനപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുക്കുമെന്നാണ് അറിയുന്നത്. അന്‍ജുവിന്റെ മപോസ്ററുമാര്‍ട്ടം പൂര്‍ത്തിയായി.
publive-image

Advertisment

കോട്ടയം വൈക്കം മറവന്തുരുത്ത് സ്വദേശിയും യുകെ കെറ്ററിംഗില്‍ താമസക്കാരുമായ അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കെറ്ററിംഗ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായിരുന്നു അന്‍ജു. ജോലിക്കെത്താത്തിനെ തുടര്‍ന്ന് പോലീസ് വീടു കുത്തിത്തുറന്നപ്പോള്‍ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേ സമയം നഴ്സ് അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായമഭ്യര്‍ഥിച്ച് കുടുംബം രംഗത്തുവന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്‍റെ പിതാവ് പറഞ്ഞു. ഇതിന് സര്‍ക്കാരിന്‍റെ ഉള്‍പ്പെടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Advertisment