New Update
ബര്‍ലിന്‍: ജര്‍മ്മനിയിലെ ആദ്യത്തെ ദ്രവീകൃത വാതക ടെര്‍മിനലിന്റെ അതായത് എല്‍എന്‍ജി ഫില്ലിങ് സ്റേറഷന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ കടല്‍ തീര സംസ്ഥാനമായ ലോവര്‍ സാക്സണി വില്‍ഹെംഹഫെനില്‍ ആണ് ഫില്ലിംഗ് സ്റേറഷന്‍ സ്ഥിതിചെയ്യുന്നത്.
വ്യാഴാഴ്ചയാണ് വില്‍ഹെംഹാഫനില്‍ നങ്കൂരമിട്ടിരുന്ന "ഹെഗ് എസ്പെരാന്‍സ" എന്ന പ്രത്യേക കപ്പലില്‍ വാതകം എത്തിയത്. ഭാവിയില്‍, ടാങ്കറുകള്‍ വിതരണം ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തെ വാതകാവസ്ഥയിലേക്ക് മാറ്റുകയും ജര്‍മ്മന്‍ വാതക ശൃംഖലയിലേക്ക് നല്‍കുകയും ചെയ്യും. അടുത്ത ആഴ്ച ആദ്യപ്രവര്‍ത്തനം തുടങ്ങും. ഇവിടെനിന്നും ആസൂത്രിത എല്‍എന്‍ജി ടെര്‍മിനലുകളും ഉപയോഗിച്ച്, ജര്‍മ്മനിയുടെ ഊര്‍ജ്ജ ഗ്യാസ് ആവശ്യകതയുടെ ആറ് ശതമാനം ടെര്‍മിനല്‍ വഴി ഗ്രിഡിലേക്ക് നല്‍കും.