New Update
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
അപേക്ഷിക്കുന്നവര്‍ക്ക് മേലില്‍ 15 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ വിസ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിസ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും പരസ്പരം പങ്കുവെച്ചിരുന്നു. സ്ററുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയിലാണ് പുതിയ നടപടി ക്രമങ്ങള്‍ വരുന്നത്.
Advertisment
ബിസിനസ് വിസാ വിസിറ്റിംഗ് വിസ എന്തായാലും ഇനി അധികം കാത്തിരിയ്ക്കാതെ ലഭിക്കുമെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിസിന്റെ ഉറപ്പ്.