അയർലണ്ട് : ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനു പിന്നാലെ തൊട്ടയലത്തു അയർലണ്ടിലും ഇന്ത്യൻ വംശജൻ ഭരണ തലപ്പത്ത്. ഐറിഷ് പ്രധാനമന്ത്രി ആയിരുന്ന ലിയോ വരാദ്ക്കറെ ഐറിഷ് പാർലമെന്റ് പ്രധാനമന്ത്രിയായി ഒരിക്കൽ കൂടി തിരഞ്ഞെടുത്തു. ഇടത്തോട്ട് ചായ്വുള്ള ഭരണ ഫിയാന ഗെയ്ൽ പാർട്ടി നേതാവായ വരാദ്ക്കർ 2017 മുതൽ 2020 വരെ ഈ സ്ഥാനം വഹിച്ചിരുന്നു.
/sathyam/media/post_attachments/T1m5mSeijArX5h6nZbS2.jpg)
പാർലമെന്റിൽ 87 അംഗങ്ങളുടെ പിന്തുണ അദ്ദേഹം നേടിയപ്പോൾ എതിരായി 62 വോട്ട് വീണു. പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ് ഔദ്യോഗികമായി വരാദ്ക്കറെ പ്രധാനമന്ത്രിയായി നിയമിച്ചതിനു പിന്നാലെ അദ്ദേഹം മന്ത്രിസഭ അഴിച്ചു പണിതു. മുൻ പ്രധാനമന്ത്രിയും ഭരണ കൂട്ടായ്മയിലെ രണ്ടാം കക്ഷിയായ ഫിയാന ഫെയ്ൽ പാർട്ടി നേതാവുമായ മൈക്കൽ മാർട്ടിനെ ഉപമുഖ്യന്ത്രിയാക്കി. മന്ത്രിസഭയിൽ മൊത്തം 15 അംഗങ്ങളുണ്ട്.
2020 ൽ പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്ന വരാദ്ക്കർ പിന്നീട് ഉപപ്രധാനമന്ത്രിയായിരുന്നു. അന്ന് രണ്ടു പാർട്ടികളും ഗ്രീൻ പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ഇപ്പോൾ വരാദ്ക്കർ പ്രധാനമന്ത്രി ആയത്.