പാരീസ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനയോട് ഫ്രാന്‍സ് പരാജയപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വിവിധ നഗരങ്ങളില്‍ കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/i9KDOCKtUv2M4QU6g4kE.jpg)
ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്. അക്രമാസക്തരായ ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ബദ്ധപ്പെട്ടു. തെരുവുകളില്‍ വലിയ അക്രമങ്ങള്‍ നടന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.
കലാപകാരികള്‍ കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ലിയോണില്‍, കലാപകാരികള്‍ക്കിടയിലൂടെ കടന്നുപോയ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം 14000 പൊലീസുകാരെയാണ് വിന്യസിച്ചത്. കലാപകാരികളെ നേരിടാന്‍ സായുധ പോലീസ് തന്നെയാണ് രംഗത്തിറങ്ങിയത്. ഇവര്‍ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഫ്രഞ്ച് തലസ്ഥാനത്തെ ചാംപ്സ്~എലിസീസില്‍ കലാപകാരികള്‍ പൊലീസുകാരികളുമായി ഏറ്റുമുട്ടി.