സ്ഥാനമേറ്റപ്പോള്‍ തന്നെ രാജിക്കത്തും നല്‍കിയിരുന്നു: മാര്‍പാപ്പ

author-image
athira kk
New Update

റോം: മാര്‍പാപ്പയായി സ്ഥാനമേറ്റപ്പോള്‍ തന്നെ തന്റെ രാജിക്കത്തും മുന്‍കൂറായി വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍സീസിയോ ബര്‍തോണിനെ ഏല്‍പിച്ചിരുന്നതായി ഫ്രാന്‍സിസ് ഒന്നാമന്‍.

Advertisment

publive-image

ആരോഗ്യപ്രശ്നങ്ങളാല്‍ കര്‍ത്തവ്യനിര്‍വഹണം സാധ്യമല്ലാതെ വന്നാല്‍ പരിഗണിക്കുന്നതിനായാണ് മുന്‍കൂറായി കത്ത് നല്‍കിയത്. കര്‍ദിനാള്‍ ബര്‍തോണ്‍ അത് ഇപ്പോഴത്തെ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയേത്രോ പരോലിനു കൈമാറിയിട്ടുണ്ടാവുമെന്നു കരുതുന്നതായും അദ്ദേഹം വിശദീകരിച്ചു.

കത്തോലിക്കാ സഭയില്‍ കഴിഞ്ഞ 600 വര്‍ഷത്തിനിടെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാത്രമേ സ്ഥാനത്യാഗം ചെയ്തിട്ടുള്ളൂ. 2013 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വത്തിക്കാനില്‍ ഒരു സന്യാസ ആശ്രമത്തിലാണു കഴിയുന്നത്.

2013ലാണ് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ശനിയാഴ്ച 86 വയസ് തികഞ്ഞ അദ്ദേഹത്തെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉദര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം ഇപ്പോള്‍ കാല്‍മുട്ടിലെ വേദന മൂലം ഊന്നുവടിയും വീല്‍ചെയറും ഉപയോഗിക്കുന്നു.

Advertisment