ദോഹ: ലോകകപ്പ് ഫൈനല്‍ വേദിയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയുടെ സമാധാന സന്ദേശം വായിക്കണമെന്ന അഭ്യര്‍ഥന ഫിഫ നിരസിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍.
/sathyam/media/post_attachments/ojeQqAcCvdJrWBYli84n.jpg)
മറ്റു പല ലോകവേദികളിലും ചെയ്തതുപോലെ, ഫൈനലിന് മുന്നോടിയായി ലുസൈല്‍ സ്റേറഡിയത്തില്‍ തന്റെ വീഡിയോ സന്ദേശം പങ്കുവെക്കണമെന്നായിരുന്നു സെലന്‍സ്കിയുടെ ആവശ്യം. കാന്‍ ഫിലിം ഫെസ്ററിവല്‍, ഗ്രാമി അവാര്‍ഡ്, ഇസ്രായേല്‍ പാര്‍ലമെന്റ്, ജി 20 ഉച്ചകോടി എന്നിവിടങ്ങളിലെല്ലാം സെലന്‍സ്കി ഇത്തരത്തില്‍ സന്ദേശം നല്‍കിയിരുന്നു.
എന്നാല്‍, സെലന്‍സ്കിയുടെ അഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് ഗവേണിങ് ബോഡിയും യുക്രെയ്ന്‍ ഭരണകൂടവും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അനുവദിക്കരുതെന്നായിരുന്നു തീരുമാനം. ലോകകപ്പിനെ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനുള്ള വേദിയാക്കാനാവില്ല എന്നാണ് ഫിഫയുടെ നേരത്തേയുള്ള നിലപാട്. സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ ആംബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് ഫിഫ കളിക്കാരെ വിലക്കുകയും ചെയ്തിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയെ ഇത്തവണ ലോകകപ്പില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നത് റഷ്യയായിരുന്നു.