ഒട്ടാവ: ടൈറ്റാനിക് കപ്പല്‍ അപകടത്തെ ആസ്പദമാക്കി ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സിനിമയിലെ നായക കഥാപാത്രമായിരുന്നു ജാക്ക്. കൈ്ളമാക്സില്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ നായിക റോസിനെ മരപ്പലകയില്‍ സുരക്ഷിതയാക്കിയ ശേഷം നെഞ്ചൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടന്ന് മരവിച്ച് മരിക്കുന്ന ജാക്ക്.
/sathyam/media/post_attachments/VSepyB3cHSge1DT5ViGD.jpg)
ആ പലകയില്‍ ജാക്കിനും കൂടി സ്ഥലം ഉണ്ടായിരുന്നിട്ടും അതില്‍ കയറ്റാതെ സംവിധായകന്‍ കൊന്നു കളയുകയായിരുന്നു എന്നാണ് ആരാധകര്‍ വര്‍ഷങ്ങളായി പരിതപിക്കുന്നത്. (ജാക്കിന്റെ മരണമാണ് ടൈറ്റാനിക് എന്ന സിനിമയെ അനശ്വരമാക്കുന്നത് എന്നത് മറ്റൊരു സത്യം.)
എന്നാല്‍, ജയിംസ് കാമറണ്‍ 25 വര്‍ഷത്തിനിപ്പുറം ഈ 'ആരോപണങ്ങള്‍ക്കു' മറുപടി പറയുകയാണ്. ഫെബ്രുവരിയിലെ വാലനൈ്റന്‍സ് വാരാന്ത്യത്തില്‍ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയില്‍ ഈ വിശദീകരണം ഉള്‍പ്പെടുത്തും.
അറ്റ്ലാന്റിക്കിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കഴുത്തറ്റം മുങ്ങി മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരുന്ന ഒരാളെ മരണം തട്ടിയെടുത്തിരിക്കുമെന്നാണ് അതേ സാഹചര്യം പുനഃസൃഷ്ടിച്ച് ഫൊറന്‍സിക് വിദഗ്ധന്റെ സഹായത്തോടെ നടത്തിയ പരീക്ഷണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.
ടൈറ്റാനിക് പ്രണയ,ത്യാഗങ്ങളുടെ കഥയാണെന്നും റോമിയോ ജൂലിയറ്റ് പോലെ കമിതാക്കളിലൊരാളുടെ മരണം കലാപരമായ ആവശ്യം കൂടിയാണെന്നും കാമറൂണ്‍ പറയുന്നു.