ലോകകപ്പിന്റെ സമ്മാനം: ഫ്രാന്‍സ് ~ മൊറോക്കോ വിസ തര്‍ക്കം പരിഹരിച്ചു

author-image
athira kk
New Update

പാരീസ്: വിസ അനുവദിക്കുന്നതു സംബന്ധിച്ച് ഫ്രാന്‍സും മൊറോക്കോയും തമ്മില്‍ ഒരു വര്‍ഷത്തോളമായി തുടരുന്ന തര്‍ക്കത്തിനു പരിഹാരം. മൊറോക്കോയുമായുള്ള ബന്ധം സാധാരണ നിലയിലായെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ അറിയിച്ചു.

Advertisment

publive-image

ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്തവര്‍ഷം ആദ്യ മൊറോക്കോ സന്ദര്‍ശിച്ചേക്കുമെന്നും കാതറിന്‍ കൊളോണ വ്യക്തമാക്കി.

ഫ്രാന്‍സില്‍ അനധികൃത കുടിയേറ്റക്കാരായി താമസിക്കുന്ന പൗരന്മാരെ മടക്കി കൊണ്ടുവരുന്നതിന് മൊറോക്ക വിസമ്മതിച്ചതിനെ തുടര്‍ന്ന് മൊറോക്കക്കാര്‍ക്കുള്ള വിസ ക്വാട്ട ഫ്രാന്‍സ് പകുതിയാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മൊറോക്കന്‍ രാജാവും തമ്മില്‍ ഫോണിലൂടെ സംസാരിക്കുകയും പരസ്പരം ആശംസകളറിയിക്കുകയും ചെയ്തിരുന്നു.

Advertisment