ഡബ്ലിന്‍ : സ്റ്റേറ്റ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ തുസ്ലയുടെ മേധാവി ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ എച്ച് എസ് ഇയുടെ പുതിയ അമരക്കാരനാകുന്നു. എച്ച് എസ് ഇയുടെ പുതിയ സി ഇ ഒ ആയാണ് ബര്‍ണാഡ് ഗ്ലോസ്റ്ററിന്റെ നിയോഗം.
/sathyam/media/post_attachments/043PQB5HuMNTiXM9cVr2.jpg)
ഓപ്പണ്‍, കോംപറ്റീറ്റീവ് സെലക്ഷന്‍ പ്രക്രിയയിലൂടെയായിരുന്നു നിയമനമെന്ന് എച്ച് എസ് ഇ സ്ഥിരീകരിച്ചു.എച്ച് എസ് ഇ ബോര്‍ഡ് ചെയര്‍മാന്‍ സിയാറന്‍ ഡിവെയ്നാണ് ഗ്ലോസ്റ്ററിന്റെ നിയമനം പുറത്തുവിട്ടത്.
2023 പകുതിയോടെ ഇദ്ദേഹം പുതിയ ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.ലിമെറിക് സ്വദേശിയായ ബര്‍ണാഡ് ഗ്ലോസ്റ്റര്‍ 2019 സെപ്റ്റംബറിലാണ് തുസ്ലയുടെ സി ഇ ഒ ആയത്.എച്ച്എസ്ഇ മിഡ് വെസ്റ്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയറിന്റെ ചീഫ് ഓഫീസര്‍ തസ്തികയിലുള്‍പ്പടെ നിരവധി സീനിയര്‍ മാനേജ്‌മെന്റ് പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് ഹെല്‍ത്ത് സര്‍വ്വീസില്‍ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഗോസ്റ്റര്‍. കമ്മ്യൂണിറ്റിയിലും അക്യൂട്ട് ഹോസ്പിറ്റല്‍ ഓപ്പറേഷനുകളിലും ഇദ്ദേഹത്തിന് പ്രവര്‍ത്തന പാടവമുണ്ട്.
പ്രൊഫഷണല്‍ സോഷ്യല്‍ കെയററായ ഗോസ്റ്റര്‍ ഓക്സ്ഫോര്‍ഡ് ബ്രൂക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ, യു സി സിയില്‍ നിന്ന് മാനേജ്മെന്റ് പ്രാക്ടീസില്‍ എം എസ് സി എന്നിവ നേടിയിട്ടുണ്ട്.
ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയും ഗ്ലോസ്റ്ററിന്റെ നിയമനത്തെ സ്വാഗതം ചെയ്തു.പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഓര്‍ഗനൈസേഷന്റെ തലപ്പത്തെത്തിയതില്‍ സംതൃപ്തിയുണ്ടെന്ന് ഗ്ലോസ്റ്റര്‍ പറഞ്ഞു.