കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയും: ഒഴിവുകാല യാത്രക്കാർക്കു താക്കീത് 

author-image
athira kk
New Update

ന്യൂയോർക്ക് : ക്രിസ്തുമസിനു തൊട്ടു മുൻപ് വാരാന്ത്യത്തോടെ അമേരിക്കൻ ഒഴിവുകാല യാത്രകൾ തകിടം മറിക്കുന്ന കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്. കിഴക്കൻ മേഖലയിലുള്ളവർ പ്രത്യേകിച്ച് ശ്രദ്ധ വയ്ക്കണമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
publive-image
അക്കുവെതർ പറയുന്നത്: ശക്തമായ കാറ്റും മഴയും മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കുന്നു. മഴയും മഞ്ഞുമല്ല, കാറ്റാണ് യാഥാർഥത്തിൽ യാത്രകൾ തടയാൻ പോകുന്നത്. വൈദ്യുതി നഷ്ടമാവുകയും ചെയ്യാം. 

Advertisment

ബുധനാഴ്ചയോടെ നോർത്തേൺ റോക്കീസിൽ മഞ്ഞു വീണു തുടങ്ങും. വടക്കുള്ള സമതലഭൂമികളിലും. അതിനു പിന്നാലെ കാനഡയുടെ തെക്കു നിന്നു ആർക്ടിക് ശൈത്യം വന്നു തുടങ്ങും. ബുധനാഴ്ച രാത്രിയോടെ മഞ്ഞു തെക്കോട്ടും കിഴക്കോട്ടും വ്യാപിക്കും. മധ്യ സമതലങ്ങളിലും അപ്പർ മിഡ്‌വെസ്റ്റിലും അത് എത്തും. വടക്കു കിഴക്കൻ തെക്കു പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലും പ്രതീക്ഷിക്കാം.

അസ്ഥികളിൽ പടരുന്ന തണുപ്പ് പ്രതീക്ഷിക്കാം. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ ആർക്ടിക് ശൈത്യം.  സെന്റ് ലൂയി, നാഷ്‌വിൽ, ഡാളസ്, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിൽ മഞ്ഞു കൂടുതലായി വീഴാം. ഷിക്കാഗോ, ഡിട്രോയിറ്റ്, പിറ്റസ്ബർഗ് തുടങ്ങിയ പതിവ് സ്ഥലങ്ങളിലും. 

Advertisment