New Update
കാനഡ: കാനഡയിലെ ടൊറോന്റോയിൽ പാർപ്പിട സമുച്ചയത്തിന്റെ ഭരണ സമിതി യോഗത്തിൽ കയറി വെടിവച്ചു അഞ്ചു പേരെ കൊലപ്പെടുത്തിയ അക്രമിയും വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി 7.20നു വോൺ നഗര മേഖലയിലാണ് കൂട്ടക്കൊല നടന്നത്.
Advertisment
മറ്റൊരാൾ കൂടി വെടിയേറ്റ് ആശുപത്രിയിലുണ്ട്. അപകട നിലയിലല്ല എന്ന് പൊലീസ് പറഞ്ഞു. അക്രമിയെ കീഴ്‌പ്പെടുത്താൻ പൊലീസ് ആണ് വെടി വച്ചതെന്നു പൊലീസ് ചീഫ് ജെയിംസ് മാക്സ്വെൻ പറഞ്ഞു. സമൂഹത്തിനു ഭീഷണിയൊന്നും നിലനിൽക്കുന്നില്ല. ജനങ്ങൾ സംയമനം പാലിക്കണം. കൊലയാളിയുടെ പേര് പുറത്തു വിട്ടിട്ടില്ല. അക്രമത്തിന്റെ കാരണവും വ്യക്തമല്ല.
യോർക്ക് പ്രാദേശിക മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വോൺ. ടൊറോന്റോയ്ക്കു തൊട്ടു വടക്ക്.