ന്യൂയോർക്ക് : ട്വിറ്ററിന്റെ സി ഇ ഓ സ്ഥാനത്തു നിന്ന് എലോൺ മസ്‌ക് രാജി വയ്ക്കണമെന്ന 'ജനവിധി' മാനിക്കുമെന്നു അദ്ദേഹം അറിയിച്ചു. എന്നാൽ പുതിയൊരു സി ഇ ഒയെ കണ്ടെത്തുന്നതു കഷ്ടപ്പാടാണെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
ട്വിറ്ററിൽ മസ്‌ക് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 57.5% പേരാണ് അദ്ദേഹം പിരിയണമെന്നു ആവശ്യപ്പെട്ടത് -- ഒരു കോടിയിലേറെ വോട്ടുകൾ. രണ്ടു മാസം മുൻപ് $44 മില്യണിനു ട്വിറ്റർ വാങ്ങിയ ശേഷം അദ്ദേഹം ഉയർത്തിയ വിവാദങ്ങളാണ് ഈ വോട്ടിംഗ് ഇങ്ങിനെയാവാൻ കാരണം.
താൻ സി ഇ ഓ ആയി തുടരണോ എന്നാണ് മസ്‌ക് ട്വിറ്റർ അക്കൗണ്ട് ഉടമകളോട് ചോദിച്ചത്. അവരുടെ വിധി സ്വീകരിക്കുമെന്നും പറഞ്ഞു. ഒന്നേ മുക്കാൽ കോടി ആളുകൾ വോട്ടിങ്ങിൽ പങ്കെടുത്തു.
ട്വിറ്റർ നടത്തിക്കൊണ്ടു പോകാൻ താല്പര്യമുള്ള ആരെയെങ്കിലും കിട്ടാൻ ബുദ്ധിമുട്ടാണെന്ന് മസ്‌ക് പറഞ്ഞു. പോഡ്‌കാസ്റ്റർ ലെക്‌സ് ഫ്രിഡ്‌മാൻ സി ഇ ഓ ആവാൻ തയാറാണെന്നു പറഞ്ഞപ്പോൾ മസ്‌ക് പ്രതികരിച്ചത്
ഇങ്ങിനെ: "ഒട്ടേറെ വേദനിക്കാൻ നിങ്ങൾ തയാറാവണം."
റാപ് ഗായകൻ സ്നൂപ് ഡൗഗ് തന്റെ രണ്ടു കോടിയിലധികം ആരാധകരോട് ഈ സ്ഥാനം ഏറ്റെടുത്തലോ എന്ന് ചോദിച്ചപ്പോൾ 81.7% അദ്ദേഹത്തെ പിന്താങ്ങി.