ലണ്ടന്‍: ബ്രിട്ടനില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് കാരണം അവശ്യ സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.
/sathyam/media/post_attachments/D9mftHozF1evjlW1ksQT.jpg)
ക്രിസ്മസ് സീസണില്‍ നടക്കുന്ന പണിമുടക്കുകള്‍ ജനജീവിതത്തെ സാരമായി ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. 1200 സൈനികരെയാണ് ആദ്യ ഘട്ടത്തില്‍ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആംബുലന്‍സ് ൈ്രഡവര്‍മാര്‍ പണിമുടക്കിയ പശ്ചാത്തലത്തില്‍ അവര്‍ക്ക് പകരവും സൈന്യത്തെ നിയോഗിക്കും. റെയില്‍വേ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിര്‍ത്തിരക്ഷാജീവനക്കാര്‍ എന്നിവര്‍ വരും ആഴ്ചകളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.