വാഷിങ്ടണ്‍: ട്വിറ്ററില്‍ പുതിയൊരു അഭിപ്രായ വോട്ടെടുപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി മേധാവി ഇലോണ്‍ മസ്ക്. ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് താന്‍ ഒഴിയണോ എന്നതാണ് സര്‍വേയിലെ ചോദ്യം. വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും താന്‍ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നല്‍കുന്നു.
മറ്റ് സോഷ്യല്‍ മീഡിയാ പ്ളാറ്റ്ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററില്‍ ഇനി അനുവദിക്കില്ല എന്ന നയമാണ് കമ്പനിക്ക്. ഇതിന്റെ ഭാഗമായി മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പ്രചാരണം മാത്രം ലക്ഷ്യമിട്ട് ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളും ഫെയ്സ്ബുക്ക്, ഇന്‍സ്ററാഗ്രാം, മസ്ററഡണ്‍, ട്രൂത്ത് സോഷ്യല്‍ പോലുള്ള പ്ളാറ്റ്ഫോമുകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങുന്ന ഉള്ളടക്കങ്ങളും ട്വിറ്റര്‍ നീക്കം ചെയ്യും.
ഈ മാറ്റങ്ങളില്‍ ഉപഭോക്താക്കള്‍ ഏറെ അസ്വസ്ഥരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി ഗൗരവതരമായ സോഷ്യല്‍മീഡിയാ ഇടപെടലുകള്‍ക്ക് ഇടം നല്‍കിയിരുന്ന ട്വിറ്റര്‍ ഈ രീതിയില്‍ മാറുന്നതിനോട് ഉപഭോക്താക്കള്‍ക്കിടയില്‍ അനുകൂല അഭിപ്രായമില്ല.
ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന് അഭിപ്രായ വോട്ടെടുപ്പിന് മസ്ക് തുടക്കം കുറിച്ചിരിക്കുന്നത്.