ലണ്ടന്‍: റഷ്യക്കെതിരായ പ്രത്യാക്രമണം ശക്തമാക്കാന്‍ യുക്രെയ്ന് 30.4 കോടി ഡോളര്‍ സൈനികസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാക്കേജില്‍ ലക്ഷക്കണക്കിന് വെടിക്കോപ്പുകളും ഉള്‍പ്പെടുന്നു. കൂടാതെ, 2023ലും വെടിക്കോപ്പുകള്‍ നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
/sathyam/media/post_attachments/erNCYmxK7CVMKz0ZBmDV.jpg)
റോക്കറ്റ് ലോഞ്ച് സിസ്ററങ്ങളും അടുത്തിടെ 125 വിമാനവേധ തോക്കുകളും ലക്ഷത്തിലധികം വെടിക്കോപ്പുകളും യു.കെ നല്‍കിയിരുന്നു. ഫെബ്രുവരി 24ന് റഷ്യ അധിനിവേശം തുടങ്ങിയശേഷം ഇതുവരെ യു.കെ 743 കോടി ഡോളറിന്റെ (61,410 കോടി രൂപ) സഹായം നല്‍കിയിട്ടുണ്ടെന്ന് ജര്‍മനി ആസ്ഥാനമായുള്ള കീല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ദ വേള്‍ഡ് ഇക്കണോമി വ്യക്തമാക്കുന്നു. എന്നാല്‍, യു.എസ് 5100 കോടി ഡോളറിന്റെ മാനുഷിക, സാമ്പത്തിക, സൈനിക സഹായമാണ് നല്‍കിയത്.