കീവില്‍ വ്യോമാക്രമണം ശക്തമാക്കി റഷ്യ

author-image
athira kk
New Update

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം റഷ്യ കൂടുതല്‍ ശക്തമാക്കി. ഡ്രോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയാണ് ലക്ഷ്യം.
publive-image
തിങ്കളാഴ്ച മാത്രം 23 തവണ ഡ്രോണ്‍ ആക്രമണമുണ്ടായതായി യുക്രെയ്ന്‍ സൈന്യം ആരോപിക്കുന്നു. മറ്റൊരു 18 എണ്ണം വെടിവച്ചിടാനും യുക്രെയ്നു സാധിച്ചു.

Advertisment

യുക്രെയ്നില്‍ ക്രിസ്മസ് അവധിക്കാലത്തിന്റെ ആരംഭം കുറിക്കുന്ന സെന്റ് നിക്കോളാസ് ദിനം തന്നെയാണ് ആക്രമണത്തിന് റഷ്യന്‍ സൈന്യം തെരഞ്ഞെടുത്തത്. 11 മേഖലകളില്‍ വൈദ്യുതി വിതരണം മുടങ്ങി മൂന്നു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ശൈത്യകാലത്ത് ചൂടും വെളിച്ചവും ലഭിക്കാതെ യുക്രെയ്ന്‍കാര്‍ രാജ്യംവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റഷ്യ ഒക്ടോബര്‍ മുതല്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Advertisment