പവിഴപ്പുറ്റുകള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ പുതിയ പദ്ധതി

author-image
athira kk
New Update

സിഡ്നി: ഓസ്ട്രേലിയന്‍ തീരത്തെ പഴിഴപ്പുറ്റുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് സംരക്ഷിക്കാന്‍ പുതിയ പദ്ധതി. താപനില പൂജ്യത്തിനു താഴെയാക്കുന്ന രീതിയാണ് ഗവേഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
publive-image

Advertisment

ഓസ്ട്രേലിയന്‍ ഇന്‍സ്ററിട്ട്യൂട്ട് ഓഫ് മറൈന്‍ സയന്‍സാണ് ലോകത്തില്‍ ആദ്യമായി ഇത്തരത്തിലൊരു പരീക്ഷണത്തിനു മുതിരുന്നത്. പവിഴപ്പുറ്റിലെ ലാര്‍വകളെ ~196 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കുന്നതാണ് പദ്ധതി.

വര്‍ധിക്കുന്ന സമുദ്ര താപനിലയാണ് പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനുള്ള ഏറ്റവും വലിയ ഭീഷണി. മരവിപ്പിച്ച പവിഴപ്പുറ്റുകളെ ശേഖരിക്കാനും പിന്നീട് വീണ്ടും ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിക്കാനും കഴിയും. എന്നാല്‍, ഇതിന് ലേസര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിച്ച ഭാരം കുറഞ്ഞ 'ക്രയോമെഷ്' ഉപയോഗിച്ച് പവിഴപ്പുറ്റിനെ സംരക്ഷിക്കാനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നത്.

ഡിസംബറില്‍ നടന്ന ആദ്യ ലാബ് പരീക്ഷണത്തില്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് ശേഖരിച്ച കോറല്‍ ലാര്‍വയെ ഇത്തരത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. പവിഴപ്പുറ്റുകളില്‍ വസിക്കുന്ന ആല്‍ഗകളെ പുറന്തള്ളി വെള്ളനിറത്തിലാവുന്ന കോറല്‍ ബ്ളീച്ചിങ്ങിന് ഏഴു വര്‍ഷത്തിനിടെ നാല് തവണയായി പവിഴപ്പുറ്റുകള്‍ വിധേയമായി. ഇതുവഴി തണുപ്പ് നിലനിര്‍ത്താന്‍ സഹായകമാവുന്നു. ചെറുതും വലുതുമായ ഹവായിയന്‍ പവിഴപ്പുറ്റുകളില്‍ ക്രയോമെഷ് മുമ്പ് പരീക്ഷിച്ചിരുന്നു. എന്നാല്‍, വലിയ ഇനത്തിലുള്ള പരീക്ഷണം പരാജയപ്പെട്ടു. ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴപ്പുറ്റുകളുടെ വലിയ ഇനത്തില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.

Advertisment