ഡബ്ലിന്‍ : വര്‍ധിച്ചുവരുന്ന ഊര്‍ജ്ജവിലയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഇലക്ട്രിക് അയര്‍ലണ്ട്. കുതിക്കുന്ന ചെലവുകള്‍ മുന്‍നിര്‍ത്തി ഉപഭോക്താക്കള്‍ക്ക് 50 യൂറോ ക്രെഡിറ്റ് അനുവദിക്കുകയാണെന്ന് കമ്പനി അറിയിച്ചു. റെസിഡന്‍ഷ്യല്‍ ഇലക്ട്രിസിറ്റി ബിസിനസ്സില്‍ നിന്നുള്ള ലാഭം ഉപേക്ഷിച്ചുകൊണ്ടാണ് ഈ ഇളവ് നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.
പുതുവര്‍ഷത്തില്‍ എല്ലാ റസിഡന്‍ഷ്യല്‍ ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്കും 50 യൂറോ ക്രെഡിറ്റ് ലഭിക്കുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാറ്റ് ഫെന്‍ലോണ്‍ പറഞ്ഞു.കമ്പനിയുടെ ഹാര്‍ഡ്ഷിപ്പ് ഫണ്ട് 2 മില്യണ്‍ യൂറോ മുതല്‍ 5 മില്യണ്‍ യൂറോ വരെയാക്കി വര്‍ധിപ്പിക്കും.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഫെന്‍ലോണ്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലുമായി രണ്ടു തവണ ഇലക്ട്രിക് അയര്‍ലന്‍ഡ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.വൈദ്യുതി നിരക്കില്‍ 26.7 ശതമാനവും ഗ്യാസ് വിലയില്‍ 37.5 ശതമാനം വര്‍ധനയുമാണ് വരുത്തിയത്.