ശക്തമായ കാറ്റിന് സാധ്യത; അഞ്ച് കൗണ്ടികളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി മെറ്റ് ഏറാന്‍

author-image
athira kk
New Update

ഡബ്ലിന്‍ : കൊടുംതണുപ്പില്‍ നിന്നും വഴുതി മാറിയ അയര്‍ലണ്ടിലെ കാലാവസ്ഥ കൊടുങ്കാറ്റിന് വഴിമാറുന്നു. ശക്തമായ കാറ്റിനെ മുന്‍നിര്‍ത്തി രണ്ട് അലേര്‍ട്ടുകളാണ് മെറ്റ് ഏറാന്‍ നല്‍കിയിരിക്കുന്നത്.
publive-image
രാജ്യത്തെ അഞ്ച് കൗണ്ടികളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുന്നതിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഏറാന്റെ മുന്നറിയിപ്പ്.പിന്നീട് മൂന്നു കൗണ്ടികളിലേയ്ക്ക് കൂടി യെല്ലോ അലേര്‍ട്ട് ബാധകമാക്കി. ബുധനാഴ്ച രാവിലെ വരെയാണ് അഞ്ച് കൗണ്ടികളില്‍ അലേര്‍ട്ട് പ്രാബല്യത്തിലുണ്ടാവുക. എന്നാല്‍ പുതിയ മൂന്നു കൗണ്ടികളില്‍ അലേര്‍ട്ട് പിന്നെയും നീളും.

Advertisment

പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണ് ഇന്നു രാത്രി ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.അതിനാല്‍ ‘ബ്ലസ്റ്ററി നൈറ്റ്’ മുന്നറിയിപ്പാണ് നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഗോള്‍വേയിലും മേയോയിലും നാളെ പുലര്‍ച്ചെ വരെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ 6 വരെയാണ് ഈ മുന്നറിയിപ്പ് ബാധകമാക്കിയിട്ടുളളത്.തെക്ക് ,തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റിന്റെ ശരാശരി വേഗത മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയായിരിക്കും. എന്നാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വേഗത മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയായേക്കാം.

കാറ്റിനെ മുന്‍നിര്‍ത്തി ഡോണഗേല്‍, ലെട്രിം, സ്ലിഗോ എന്നീ മൂന്ന് കൗണ്ടികള്‍ക്ക് കൂടിയാണ് യെല്ലോ വിന്‍ഡ് അലേര്‍ട്ട് ബാധകമാക്കിയത്.ബുധനാഴ്ച രാത്രി മുഴുവനും അലേര്‍ട്ടിന് സാധുതയുണ്ടാകും.ശക്തമായ കാറ്റിനു തുടര്‍ന്നും സാധ്യതയുണ്ടെന്നാണ് മെറ്റ് ഏറാന്‍ പറയുന്നത്.അതിനിടെ കാലാവസ്ഥയില്‍ തണുപ്പില്‍ നിന്നുള്ള മാറ്റവും ദൃശ്യമായിത്തുടങ്ങി.രാജ്യത്തെ താപനില 13ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും താപനില കുറയുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment