ഫ്രിസ്‌ക്കോ വാര്‍ഡിലെ ക്രിസ്‌തുമസ്‌ കരോള്‍ വര്‍ണ്ണാഭമായി

author-image
athira kk
New Update

ഡാലസ്: സെന്റ് അല്‍ഫോണ്‍സാ കോപ്പേല്‍ ചര്‍ച്ച് ഫ്രിസ്‌ക്കോ വാര്‍ഡില്‍ ഡിസംബര്‍ പതിനെട്ടാം തീയതി ശനിയാഴ്ച നടത്തിയ ക്രിസ്തുമസ് കരോള്‍ സ്നേേഹത്തിന്റേയും സഹോദര്യത്തിന്റേയും നല്ല ഒരു അനുഭവമായി.
publive-image
മുതിര്‍ന്നവരും കുട്ടികളും ഉണ്ണി ഈശോയേയും സാന്താക്ലോസിനേയും സന്തോഷാദരവോടുകൂടി അവരവരുടെ വീടുകളിലേക്ക് എതിരേല്‍ക്കുകയും നൂതനങ്ങളായ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് സാന്താക്ലോസിനോടൊപ്പം ന്യത്തം വയ്ക്കുകയും ചെയ്തു.

Advertisment

ക്രിസ്തുവിന്റെ ജനനം ആഘോഷിക്കപ്പെടുന്നതിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ക്രിസ്തുമസ് കരോള്‍ പുതുതലമുറക്ക് പ്രചോദനം നല്‍കുമാറ് ഭംഗിയായി നടത്തപ്പെടുകയും മധുരപലഹാരങ്ങള്‍ നല്‍കി സന്തുഷ്ടരാക്കുകയും ചെയ്തു.

സോഹന്‍ ജോയിയും ബിജു ചാണ്ടിയും സാന്താക്ലോസ് ആയി വേഷമിട്ടു രഞ്ചിത്ത് തലക്കോട്ടൂരിന്റെ വീട്ടില്‍ നിന്ന് ആരംഭിച്ച ക്രസ്മസ് കാരോള്‍ റെനോ അലക്‌സിന്റെ വീട്ടീലെ സ്നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ കരോള്‍ അവസാനിച്ചു.

Advertisment