നഴ്‌സുമാർക്കു  ന്യൂസിലൻഡിൽ വേഗത്തിൽ  താമസാനുമതി ലഭ്യമാക്കുമെന്നു മന്ത്രി 

author-image
athira kk
New Update

ന്യൂസിലാൻഡ് : ന്യൂസിലൻഡിൽ നഴ്‌സുമാർ, മിഡ്‌വൈഫുമാർ എന്നിവർക്കു ഉടൻ റെസിഡൻസ് വിസ നൽകുമെന്നു കുടിയേറ്റ മന്ത്രി മൈക്കൽ വുഡ് പ്രഖ്യാപിച്ചു. കോവിഡിനു ശേഷം സാധാരണ സ്ഥിതിയിലേക്കു മടങ്ങാൻ ശ്രമിക്കുന്ന രാജ്യത്തു ജീവനക്കാർക്കു ക്ഷാമമുള്ളതു പരിഗണിച്ചാണ് ഈ തീരുമാനം.
publive-image
കൂടുതൽ തൊഴിൽ വിഭാഗങ്ങളെ ഉൾപെടുത്താൻ ഗ്രീൻ ലിസ്റ്റ് വികസിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്കു കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ഗ്രീൻ ലിസ്റ്റിൽ പെട്ടവർക്കു താമസാനുമതി ലഭിക്കാൻ എളുപ്പമുണ്ട്. 

Advertisment

ഡോക്ടർമാർക്കു ജോലിക്കെത്തുമ്പോൾ തന്നെ താമസാനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോൾ നഴ്‌സുമാർ, മിഡ്‌വൈഫുമാർ എന്നിവർക്കും ആ പരിഗണന കിട്ടുന്നു. 

ഡിസംബർ 15 മുതൽ ഈ ആനുകൂല്യം നിലവിൽ വന്നുവെന്നു വുഡ് വ്യക്തമാക്കി. രാജ്യത്തു എത്തിക്കഴിഞ്ഞവർക്കും ഈ മെച്ചം ലഭിക്കും. 

മഹാമാരി കഴിഞ്ഞ ശേഷം 3,474 നഴ്‌സുമാർ ന്യൂസിലൻഡിൽ എത്തിയെന്നു വുഡ് പറഞ്ഞു. "കൂടുതൽ നഴ്‌സുമാരെ ന്യൂസിലൻഡിലേക്ക് ആകർഷിക്കേണ്ടതുണ്ട്."

ഈ ആനുകൂല്യം 2023 മാർച്ച് മുതൽ എല്ലാ അധ്യാപകർക്കും നൽകും. മോട്ടർ മെക്കാനിക്കുകൾ, കാനകളുടെ കേടുപാട് തീർക്കുന്നവർ, യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ ചില വിഭാഗങ്ങൾക്കും പ്രയോജനം നൽകും. 

നൂറോളം തൊഴിലുകൾ ഗ്രീൻ ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമാണ വിഭാഗത്തിൽ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ, സാങ്കേതിക വിദഗ്‌ധർ എന്നിവരൊക്കെ അതിൽ പെടുന്നു. പട്ടിക അടുത്ത വർഷം വീണ്ടും  പുതുക്കും. 

Advertisment