റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ഇപ്പോഴും ട്രംപിന്റെ  അടിത്തറയെ ഭയപ്പെടുന്നു, എതിർക്കാൻ മടിക്കുന്നു 

author-image
athira kk
New Update

ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിനെ കുട്ടയിൽ എറിയാൻ റിപ്പബ്ലിക്കൻ പാർട്ടി എന്നാണ് തീരുമാനിക്കുക. രാഷ്ട്രീയ വൃത്തങ്ങളിൽ പതിയായി കേൾക്കുന്ന ഈ ചോദ്യത്തിനു ബിൽ ക്ലിന്റന്റെ കീഴിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ആയിരുന്ന റോബർട്ട് റീച് പറയുന്ന മറുപടി അതു വിചാരിക്കുന്ന വേഗത്തിൽ സംഭവിക്കില്ല എന്നാണ്.
publive-image
പാർട്ടി ട്രംപിനെ ഇപ്പോൾ തഴയും എന്നു നമുക്ക് തോന്നിപ്പോകുന്ന പല സന്ദർഭങ്ങളിലും അദ്ദേഹം പരുക്കേൽക്കാതെ നിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം ട്രംപിന്റെ വസതിയിൽ യഹൂദ വിരോധി നിക്ക് ഫ്യുവന്റസിനു വിരുന്നൊരുക്കിയപ്പോൾ അടിച്ച കാറ്റു കൊടുംകാറ്റായില്ല. ഡിസംബർ 3 നു ട്രംപ് ഭരണഘടനയെ വലിച്ചെറിയണമെന്നു ട്രംപ് പറഞ്ഞപ്പോഴും അതു തന്നെ ആയിരുന്നു സ്ഥിതി. ചില റിപ്പബ്ലിക്കൻ നേതാക്കൾ പിറുപിറുത്തു, അത്ര തന്നെ. തുറന്നു എതിർക്കാൻ ഇപ്പോഴും ആർക്കും ധൈര്യമില്ല.

Advertisment

ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ സ്ഥാനാർഥികൾ തോറ്റിട്ടും എന്തിനാണ് ഇത്തരം ഭയം എന്നു റീച് ചോദിക്കുന്നു. ക്ലിന്റൺ ഭരണകാലത്തു അമേരിക്കൻ സമ്പദ് വ്യവസ്ഥ തിളക്കമാർജിച്ചതിൽ അഭിമാനിക്കാവുന്ന റീച് ചൂണ്ടിക്കാട്ടുന്നത് നവംബർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ നഷ്ടം ഫലത്തിൽ ഒൻപതു സീറ്റ് മാത്രമാണ് എന്നതാണ്. ട്രംപിന്റെ ഭരണകാലത്തു റിപ്പബ്ലിക്കൻ പാർട്ടിക്ക് 40 സീറ്റ് പോയി. ക്ലിന്റണ് 60 സീറ്റിലേറെ. ഒബാമയ്ക്ക് 30 ലേറെ. അപ്പോൾ ട്രംപിനെക്കാൾ തിളക്കം ബൈഡനുണ്ട്. 

ട്രംപിന്റെ വാക്കുകളിലെ കടുപ്പം റിപ്പബ്ലിക്കൻ നേതാക്കളെ ഭയപ്പെടുത്തിയെന്നു അവരുടെ സെനറ്റ് നേതാവ് മിച് മക്കോണൽ പറയുന്നു. "അതു കൊണ്ട് അവർ പിൻവലിഞ്ഞു." 

ട്രംപിന്റെ നില ഒന്നുകൊണ്ടും മെച്ചപ്പെടുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മേൽ ക്രിമിനൽ തട്ടിപ്പു കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. ഫ്ലോറിഡയിലെ വീട്ടിലേക്കു കടത്തിയ നിരവധി ഔദ്യോഗിക രേഖകൾ എഫ് ബി ഐ കണ്ടെടുത്തു.  ജനുവരി 6 കമ്മിറ്റി ട്രംപിനെ രാജ്യദ്രോഹ കുറ്റത്തിൽ കണ്ടെത്തി. 

റിപ്പബ്ലിക്കൻ പാർട്ടിക്കു നട്ടെല്ലായ റുപ്പോർട്ട് മർഡോക്കിന്റെ മാധ്യമങ്ങളും ട്രംപിന് എതിരായി. ആരെല്ലാം ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനു പിന്നാലെ കൂടി. "എന്നിട്ടെന്താ പ്രമുഖ സാമൂഹ്യ മനോരോഗിയായ ട്രംപിനെ അവർ കൈവിടാത്തത്?" റീച് ചോദിക്കുന്നു. അദ്ദേഹം തന്നെ പറയുന്ന മറുപടി: "അടിത്തറ." 

ട്രംപിന്റെ അടിത്തറ അത്ര ശക്തമാണെന്നു റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി പറയുന്നു. "പന്ത്രണ്ടോളം പേർ 2024 ൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു. ആർക്കും ആ അടിത്തറ അവഗണിക്കാനില്ല. 30 മുതൽ 40% വരെ റിപ്പബ്ലിക്കൻ വോട്ടർമാർ ട്രംപിന്റെ കൂടെയുണ്ട്. അതു കൊണ്ട് അദ്ദേഹത്തെ മറികടന്നു മുൻപോട്ടു പോകാൻ ആർക്കും സാധ്യമല്ല. 

ആ അടിത്തറയെക്കാൾ പ്രശ്നം ട്രംപ് അനുയായികളുടെ രൂക്ഷതയാണ്. അവർ ട്രംപിനെ ആരാധിക്കുന്നു. എന്തിനും തയാറായി നിൽക്കുന്നു. 

"റിപ്പബ്ലിക്കൻ നേതാക്കൾക്ക് ധാർമികതയുടെ അസുഖമൊന്നുമില്ല," റീച് പറയുന്നു. "അവരുടെ നിലനില്പാണു പ്രശ്നം ജി ഓ പി രാഷ്രീയ കക്ഷി എന്ന നിലയ്ക്ക് ചീഞ്ഞു കൊണ്ടിരിക്കുന്നു." 

Advertisment