ലണ്ടന്‍: ബ്രിട്ടനിലെ വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ച കഠിനമായ തണുപ്പ് മൂലം രാജ്യത്ത് പൗവര്‍ കട്ടുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ഹീറ്റിംഗ് ചെയ്യാനുള്ള ആവശ്യം ശക്തമാകുമ്പോള്‍ വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും. വിവിധ മേഖലകളില്‍ വ്യത്യസ്ത ദിനങ്ങളിലാണ് ഇത് ഏര്‍പ്പെടുത്തുക. താപനില രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ~17 സെല്‍ഷ്യസിലേക്ക് വരെ താഴ്ന്നിട്ടുണ്ട്.
/sathyam/media/post_attachments/erLSWAnxAnPIx7kFM3NY.jpg)
നഴ്സസ് സമരം
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എന്‍എച്ച്എസിലെ 45,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുകയാണ്. ഡോക്ടര്‍മാര്‍ക്കിടയില്‍ ജനുവരി 9ന് നടത്തുന്ന ബാലറ്റിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. എന്‍എച്ച്എസിനെ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയിലേക്ക് നയിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് കൂടി കാരണമാകും എന്നാണ് സൂചന. നഴ്സുമാര്‍ക്കും ആംബുലന്‍സ് ജോലിക്കാര്‍ക്കും പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരരംഗത്ത് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പണപ്പെരുപ്പം മറികടക്കുന്ന ശമ്പള വര്‍ധന വേണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ യൂണിയനുകള്‍ നടത്തുന്ന സമരം രോഗികളെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. നഴ്സുമാരുടെ യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ് നടത്തുന്ന രണ്ടാമത്തെ 12 മണിക്കൂര്‍ പണിമുടക്ക് നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. ബുധനാഴ്ച ആംബുലന്‍സ് ജീവനക്കാരും സമരത്തിനിറങ്ങും. ഇത്തരത്തില്‍ തുടര്‍ച്ചയായുള്ള പണിമുടക്കുകള്‍ എമര്‍ജന്‍സി സര്‍വീസുകളില്‍ നേരിട്ടുള്ള ആഘാതം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.