ലണ്ടന്‍: പ്രശസ്ത ഗായകന്‍ ടെറി ഹാള്‍ അന്തരിച്ചു. 63 വയസായിരുന്നു. ബ്രിട്ടനിലെ "ദി സ്പെഷല്‍സ്' ബാന്‍ഡിലെ പ്രധാന ഗായകനായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/g6P5sbOkd9LlNSG90uKS.jpg)
1977ല്‍ മധ്യ ഇംഗ്ളണ്ടിലെ കവെന്‍ട്രിയിലാണ് ജമൈക്കന്‍ "സ്ക' സംഗീത ബാന്‍ഡ് രൂപവത്കരിച്ചത്. 1979ല്‍ ഹാള്‍ ബാന്‍ഡില്‍ ചേര്‍ന്നു. 1981ല്‍ യു.കെ സംഗീത ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ "ഗോസ്ററ് ടൗണ്‍' ആണ് ബാന്‍ഡിന്റെ മികച്ച ഗാനം.
1981ല്‍ ഫണ്‍ ബോയ് ത്രീ എന്ന പോപ് ബാന്‍ഡ് രൂപവത്കരിക്കാന്‍ ഹാളും സഹപ്രവര്‍ത്തകരായ നെവില്‍ സ്ററാപ്പിളും ലിന്‍വാള്‍ ഗോള്‍ഡിംഗും ബാന്‍ഡ് വിടുംമുമ്പ് സ്പെഷല്‍സിന് ഏഴ് യു.കെ ടോപ്പ് 10 ഹിറ്റുകള്‍ ഉണ്ടായിരുന്നു.