ജനീവ: ചൈനയിലെ കോവിഡ് വ്യാപനം ലോകത്തിനു മുഴുവന്‍ ഭീതിയുണര്‍ത്തുന്നു. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണിതെന്നും ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും യുഎസ് സ്റേററ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് ൈ്രപസ് പറഞ്ഞു. അടുത്ത മാസം സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം.
/sathyam/media/post_attachments/VaNiIeIoNJukFPvBVqE7.jpg)
ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക. അല്ലെങ്കില്‍ തന്നെ മാന്ദ്യ ഭീഷണിയിലുള്ള ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇത് കൂടുതല്‍ വലിയ തിരിച്ചടിയാകും നല്‍കുക.
പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നും ആരോപണമുണ്ട്. സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.