New Update
ന്യൂയോര്‍ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് താന്‍ തുടരണോ എന്നറിയാന്‍ നടത്തിയ അഭിപ്രായസര്‍വേയില്‍ ഇലോണ്‍ മസ്കിനു തിരിച്ചടി. തുടരരുത് എന്നാണ് സര്‍വേയില്‍ ഭൂരിപക്ഷാഭിപ്രായം വന്നത്.
എന്നാല്‍, ഇതിനെ തന്ത്രപരമായി മറികടക്കാനുള്ള ശ്രമവും മസ്ക് തുടങ്ങിക്കഴിഞ്ഞു. സിഇഒ ആകാന്‍ ഏതെങ്കിലും വിഡ്ഢി തയാറായി വരുന്ന പക്ഷം താന്‍ രാജിവയ്ക്കാമെന്നാണ് മസ്ക് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, സെര്‍വര്‍ വിഭാഗത്തിനും സോഫ്റ്റ് വെയര്‍ വിഭാഗത്തിനും തുടര്‍ന്നും താന്‍ തന്നെയായിരിക്കും നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Advertisment
അഭിപ്രായ സര്‍വേയില്‍ 57.5 ശതമാനം പേര്‍ മസ്ക് ഒഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകള്‍ മസ്കിനെ പിന്തുണച്ചു. അഭിപ്രായ സര്‍വേയില്‍ എട്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 1.75 ലക്ഷം കോടി ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.