ബര്‍ലിന്‍: മുന്‍ നാസി ക്യാമ്പ് സെക്രട്ടറി വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.പതിനായിരത്തിലധികം ആളുകളുടെ കൊലപാതകത്തിന് കൂട്ടുനിന്നതിന് മുന്‍ നാസി ക്യാമ്പ് സെക്രട്ടറിയായിരുന്ന ഇറംഗാര്‍ഡ് ഫുര്‍ച്ചനര്‍ എന്ന 97 കാരിയെയാണ് ജര്‍മ്മന്‍ കോടതി ചൊവ്വാഴ്ച രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. രാജ്യത്തിന്റെ അവസാനത്തെ ഹോളോകോസ്ററ് വിചാരണകളിലൊന്നില്‍, അധിനിവേശ പോളണ്ടിലെ സ്ററുട്ട്ഹോഫ് ക്യാമ്പിലെ തടവുകാരെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയെന്ന് പ്രിസൈഡിംഗ് ജഡ്ജി ഡൊമിനിക് ഗ്രോസ് വിധി വായിച്ചു.പ്രായാധിക്യം കാരണം ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
/sathyam/media/post_attachments/0i4XMtbwebtfdFKAediX.jpg)
കൊലപാതകത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിധി വായിച്ചപ്പോള്‍ ഫുര്‍ച്ചനര്‍ വെളുത്ത തൊപ്പിയും മെഡിക്കല്‍ മാസ്കും ധരിച്ചാണ് കോടതിമുറിയില്‍ വീല്‍ചെയറില്‍ ഇരുന്നത്. നാസി കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ ജര്‍മ്മനിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം വിചാരണ നേരിടുന്ന ആദ്യ വനിതയായിരുന്നു ഇവര്‍. മാധ്യമ ഫോട്ടോഗ്രാഫുകളില്‍ ചിത്രം വരാതിരിക്കാന്‍ കോടതിയോടു ഇവര്‍ അഭ്യര്‍ത്ഥിച്ച പ്രതി, ഈ മാസം വിചാരണ അവസാനിക്കുമ്പോള്‍ ഖേദം പ്രകടിപ്പിച്ചു, 40 ദിവസം കോടതിയില്‍ വായ തുറക്കാതിരുന്ന ഇവര്‍ ആരോപണങ്ങളില്‍ ആദ്യമായി മൗനം വെടിഞ്ഞ് സംഭവിച്ച എല്ലാ കാര്യങ്ങളിലും ഖേദിക്കുന്നതായി വടക്കന്‍ പട്ടണമായ ഇറ്റ്സെഹോയിലെ പ്രാദേശിക കോടതിയില്‍ പറഞ്ഞു.2021 സെപ്റ്റംബറില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാനിരിക്കെ അവര്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചുവെങ്കിലും ഹാംബുര്‍ഗില്‍ നിന്നും പിടിക്കപ്പെട്ടു.
1939 മുതല്‍ 1945 വരെ പ്രവര്‍ത്തിച്ച സ്ററുട്ട്ഹോഫ് ക്യാന്പില്‍ യഹൂദര്‍, യഹൂദരല്ലാത്ത പോളണ്ടുകാര്‍, സോവ്യറ്റ് സൈനികര്‍ എന്നിവരടക്കം 65,000 പേരെ വിവിധ പീഡനമുറകളിലൂടെ കൊന്നൊടുക്കാന്‍ സഹായം നല്‍കി.
1943~45 കാലത്താണ് ഇറംഗാര്‍ഡ് ഫുര്‍ച്ചനര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. കൗമാരക്കാരിയായിരുന്ന ഇവര്‍ സിവിലിയന്‍ ജോലിക്കാരിയായിരുന്നെങ്കിലും ക്യാന്പില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതിനാല്‍ വിചാരണ നേരിടണമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു.