അയര്‍ലണ്ടിന് വേണം ,ഇരുപതിനായിരത്തോളം ഗ്രീന്‍ എക്‌സ്‌പേർട്ട്സിനെ 

author-image
athira kk
New Update

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ സന്തുലിത പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്ന് IDA അയര്‍ലണ്ടിന്റെ ഏറ്റവും പുതിയ ലേബര്‍ മാര്‍ക്കറ്റ് സര്‍വ്വേ വ്യക്തമാക്കുന്നു.
publive-image
ഏറ്റവും പുതിയ ലേബര്‍ മാര്‍ക്കറ്റ് പള്‍സ്, അനുസരിച്ച് ‘ഗ്രീന്‍ ടാലന്റ്’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിലുള്ള ജോലിക്കാര്‍ക്കുള്ള ആവശ്യം എല്ലാ കമ്പനികളും പ്രാധാന്യത്തോടെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്., സുസ്ഥിരതയിലും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജോലികള്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഓരോ കമ്പനികളും കരുതുന്നത് കൊണ്ടാണ് അത്തരം ജോലികള്‍ വര്‍ദ്ധിക്കുന്നത്.

Advertisment

2021-ല്‍ അയര്‍ലണ്ടിലെ ലിങ്ക്ഡ്ഇന്‍ അംഗങ്ങളില്‍ 13% പേര്‍ ‘ഗ്രീന്‍ ടാലന്റ്’ ആയി കണക്കാക്കപ്പെടുന്നു, ഈ സംഖ്യ സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. പുതിയ സുസ്ഥിരത-കേന്ദ്രീകൃത ജോലികളില്‍ പ്രധാനമായത് കംപ്ലയന്‍സ് മാനേജര്‍മാരായോ ഡാറ്റ എണ്‍ട്രിയോ പോലുള്ള മേഖലകളിലാണെങ്കില്‍ ശാസ്ത്രജ്ഞര്‍.അടക്കമുള്ള കൂടുതല്‍ സുസ്ഥിര ഘടകങ്ങളുള്ള മേഖലകളിലെ ജോലികള്‍ക്കാണ് ഭാവിയില്‍ സാധ്യത ഉയരുന്നത്.

മുന്‍നിര ഹരിത സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് 2030 ആവുമ്പോഴേയ്ക്ക് ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് 20,000 ജോലികള്‍ നികത്തേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

”ഹരിത സമ്പദ്വ്യവസ്ഥ അതിവേഗം വളരുന്ന മേഖലയാണെന്നും ഹരിതമേഖലയിലെ പ്രതിഭകളുടെ വര്‍ദ്ധനവും കമ്പനികള്‍ സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കാണിക്കുന്നകണക്കുകളും സ്വാഗതം ചെയ്യുന്നതായി ,” ഐഡിഎ അയര്‍ലന്‍ഡ് ഇടക്കാല സിഇഒ മേരി ബക്ക്‌ലി പറഞ്ഞു.

‘ആഗോള സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വമുണ്ടായിട്ടും, 2016 മുതല്‍ ഹരിത പ്രതിഭകളുടെ നിയമന നിരക്ക് ഏകദേശം ഇരട്ടിയായി കാണുന്നത് പ്രോത്സാഹജനകമാണ്, ഇത് സുസ്ഥിരതയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് അയര്‍ലന്‍ഡ് സൈറ്റ് ലീഡും മൈക്രോസോഫ്റ്റ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന്റെ വൈസ് പ്രസിഡന്റുമായ ജെയിംസ് ഒ’കോണര്‍ പറഞ്ഞു, ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കനുസരിച്ച് ബിസിനസുകളെ എങ്ങനെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് എല്ലാവരും പഠിച്ചിരിക്കുന്നു.അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റ് അയര്‍ലണ്ട് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ 9% ഐറിഷ് ബിസിനസുകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സുസ്ഥിര ഗ്രീന്‍ ബിസിനസുകളായി കണക്കാക്കുന്നത് എന്ന വിവരമാണുണ്ടായിരുന്നത്. ഏറ്റവും പുതിയ ലേബര്‍ മാര്‍ക്കറ്റ് സര്‍വേയാവട്ടെ ‘ഇതിലധികം സാധ്യതയാണ് ഭാവിയില്‍ ദര്‍ശിക്കുന്നത്.

ഗ്രീന്‍ സ്‌കില്ലുകളിലേക്കും ജോലികളിലേക്കും പ്രകടമായ മാറ്റം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലിങ്ക്ഡ്ഇന്‍ അയര്‍ലന്‍ഡ് മേധാവി ഷാരോണ്‍ മക്കൂയി പറഞ്ഞു.ഹരിത വൈദഗ്ധ്യത്തിനായി അയര്‍ലണ്ടിലെ കമ്പനികളുടെ ആവശ്യം നിറവേറ്റാനായി കൂടുതല്‍ ജീവനക്കാരെ കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹവും വ്യക്തമാക്കി.

നിയമന നിരക്കില്‍ കുറവ്

സര്‍വേ അനുസരിച്ച്, പാന്‍ഡെമിക്കിന് ശേഷമുള്ള ഉയര്‍ന്ന നിരക്കില്‍ നിന്ന് നിയമന നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.

2021 ഒക്ടോബറിനെ അപേക്ഷിച്ച് 2022 ഒക്ടോബറില്‍ നിയമന നിരക്ക് 12.7% കുറവാണെന്ന് മൈക്രോസോഫ്റ്റിന്റെയും ലിങ്ക്ഡ്ഇന്നിന്റെയും പങ്കാളിത്തത്തോടെ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നു.

എന്നിരുന്നാലും, 2022 ലെ കണക്ക് 2019 ഒക്ടോബറിലും 2020 ലെയും നിയമന നിരക്കുകള്‍ക്ക് മുകളിലാണ്.

‘ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്, എന്നിരുന്നാലും ഉയര്‍ന്ന തൊഴില്‍ അവസരങ്ങള്‍ , ശക്തമായ സാമ്പത്തിക വളര്‍ച്ച, ശക്തമായ പൊതു ധനകാര്യം എന്നിവയുള്ളതിനാല്‍ അയര്‍ലണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു

Advertisment