കുട്ടികളുടെ മരുന്നുകൾക്ക് ക്ഷാമം: രണ്ടു ഔഷധ കമ്പനികൾ പരിധി നിർണയിച്ചു

author-image
athira kk
New Update

ന്യൂയോർക്ക്: കുട്ടികൾക്കു പനി വരുമ്പോൾ കുറിപ്പടി ഇല്ലാതെ  വാങ്ങി കൊടുക്കുന്ന മരുന്നുകൾ പരിമിതപ്പെടുത്താൻ ഔഷധ കമ്പനികളായ സി വി എസും വോൾഗ്രീൻസും തീരുമാനിച്ചു. ശൈത്യകാലത്തു ഇവയുടെ വില്പന കൂടിയിരുന്നു. അതേ സമയം ഒന്നിലധികം വൈറൽ രോഗങ്ങൾ വ്യാപിച്ചിട്ടുമുണ്ട്.
publive-image
മരുന്നുകൾക്കു ക്ഷാമം വരുന്നതു തടയുക എന്ന ലക്‌ഷ്യം കൂടി കണ്ടാണ് ഒരാൾക്കു രണ്ടു മരുന്നുകൾ മാത്രമേ വാങ്ങാനാവൂ എന്നു വ്യവസ്ഥ ചെയ്തതെന്നു സി വി എസ് അറിയിച്ചു. നേരിട്ടായാലും ഓൺലൈൻ ആയാലും. വോൾഗ്രീൻസ് ആറെണ്ണം അനുവദിക്കുന്നു. അമിതമായി മരുന്നു വാങ്ങി കൂട്ടുന്ന രീതി ഒഴിവാക്കാനാണ് ഈ വ്യവസ്ഥയെന്നു രണ്ടു കമ്പനികളും പറഞ്ഞു. 

Advertisment

കുട്ടികളുടെ മരുന്നുകൾ കഴിഞ്ഞ വര്ഷം ഈ സീസണിൽ വിറ്റതിനെക്കാൾ 65% കൂടുതലാണ് ഈ വര്ഷം വില്കുന്നതെന്നു കൺസ്യൂമർ ഹെൽത്‌കെയർ പ്രോഡക്ട് അസോസിയേഷൻ പറഞ്ഞു. 

CVS, Walgreens limit pediatric medications 

ഫ്‌ളുവിനു പുറമെ കോവിഡും ആർ എസ് വിയും വ്യാപിക്കുന്നുണ്ട്. ക്ലേശകരമായ സീസൺ ആണിത്. ആർ എസ് വി കുഞ്ഞുങ്ങളിൽ ഏറ്റവും രൂക്ഷമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ആറു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഏറ്റവും അപകടം. 

കോവിഡ് വ്യാപനത്തിനെതിരെ വൈറ്റ് ഹൌസ് നീങ്ങിയിട്ടുണ്ട്. വീടുകളിൽ ടെസ്റ്റ് ചെയ്യാവുന്ന കിറ്റുകൾ സൗജന്യമായി നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. 

ഫ്ലൂ വളരെ ഉയർന്നാണ് നില്കുന്നത്. ആർ എസ് വി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Advertisment