ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന കേസിലെ  പ്രതിക്കു വിചാരണ നേരിടാവുന്ന അവസ്ഥയില്ല 

author-image
athira kk
New Update

ഇന്ത്യാന: പർഡ്യു യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടാനുള്ള അവസ്ഥ പ്രതിയായ കൊറിയക്കാരൻ ജി മിൻ ഷായ്ക്ക് (22) ഇല്ലെന്നു കോടതി തീരുമാനിച്ചു. ഡാറ്റാ സയൻസ് വിദ്യാർഥി ആയിരുന്ന മനീഷ് ഛദ്ദയെ (20) ഒക്ടോബറിൽ വാഴ്സിറ്റിയുടെ വെസ്റ്റ് ലഫായട്ടെ ക്യാമ്പസിലുള്ള ഹോസ്റ്റലിലെ മുറിയിൽ കൂടെ താമസിച്ചിരുന്ന ഷാ കുത്തിക്കൊന്നു എന്നാണു കേസ്.
publive-image
പ്രതിഭാഗത്തിനു വേണ്ടി മനശ്ശാസ്ത്രജ്ഞൻ ഡോക്ടർ ഷോൺ സാമുവൽസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ടിപ്പകനോ സര്ക്യൂട് ജഡ്ജ് ഷോൺ പെഴ്സിൻ തീർപ്പു കല്പിച്ചത്.  സാമുവൽസ് പ്രതിയുമായി അഞ്ചു മണിക്കൂർ സംസാരിച്ചിരുന്നു. ഷായെ മാനസിക വിലയിരുത്തലിനു വിധേയനാക്കാമെന്നു അഭിഭാഷകൻ കൈൽ ക്രെയ്‌ നേരത്തെ കോടതിയോട് അപേക്ഷിച്ചിരുന്നു.  

Advertisment

ഷായെ രണ്ടു ഡോക്ടറെ ഏല്പിച്ച കോടതി, അയാൾ വിചാരണ നേടിരാടാനുള്ള അവസ്ഥയിലാവുമ്പോൾ വിചാരണ നടത്താമെന്നു പറഞ്ഞു. 

ഡബ്ലിയു എൽ എഫ് ഐ-ടി വി പറയുന്നത് താൻ വിശദമായ രാജ്യാന്തര ചാരപ്പണിയിൽ ഏർപ്പെട്ടിരുന്നുവെന്നും മുൻപ് സി ഐ എ ക്കു വേണ്ടി ജോലി ചെയ്തിരുന്നുവെന്നും ഷാ പൊലീസിനോടു പറഞ്ഞെന്നാണ്. 

ഛദ്ദയെ ഷാ നിരവധി തവണ തലയിലും കഴുത്തിലും കുത്തിയെന്നാണ് കേസ്. ആയുധം മുറിയിൽ നിന്നു കണ്ടെടുത്തിരുന്നു. 

Advertisment