ടൈറ്റിൽ 42 അപ്രസക്തമെന്നു ബൈഡൻ ഭരണകൂടം; നീക്കം ചെയ്യാൻ അനുവദിക്കണമെന്നു അപ്പീൽ 

author-image
athira kk
New Update

വാഷിംഗ്ടൺ : അതിർത്തിയിൽ അഭയാർഥികളെ തടയാൻ കോവിഡ് കാലത്തു ഏർപ്പെടുത്തിയ ടൈറ്റിൽ 42 ചട്ടം നീക്കം ചെയ്യാൻ അനുവദിക്കണമെന്നു ബൈഡൻ ഭരണകൂടം ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിനോട് അഭ്യർഥിച്ചു. ബുധനാഴ്ച കാലാവധി കഴിയും മുൻപ് 19 റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളുടെ അപേക്ഷ സ്വീകരിച്ച റോബെർട്സ് ചട്ടം നീക്കം ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു.
publive-image
ടൈറ്റിൽ 42 നു പകരം  ടൈറ്റിൽ 8 ഉപയോഗിക്കാമെന്നു സോളിസിറ്റർ ജനറൽ എലിസബത്ത് പ്രെലോഗർ കോടതിയിൽ ഉറപ്പു നൽകി. ടൈറ്റിൽ 42 നീക്കം ചെയ്യുമ്പോൾ പക്ഷെ അതിർത്തിയിൽ ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാവാം എന്ന് അവർ സമ്മതിച്ചു. "അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. പുതിയ കുടിയേറ്റ നയം ആവിഷ്‌കരിക്കയും ചെയ്യും. 

Advertisment

"ഗവണ്മെന്റ് അതിന്റെ ഗൗരവം തെല്ലും കുറച്ചു കാണുന്നില്ല. എന്നാൽ പൊതുജനാരോഗ്യ വിഷയമായി കൊണ്ടുവന്ന ഒരു ചട്ടം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന് ഒരു ന്യായവുമില്ല. കുടിയേറ്റ പ്രശ്‌നത്തിനു അതൊരു പരിഹാരവുമല്ല."

അതിർത്തി കടന്നു വരുന്നവർ കോവിഡ് കൊണ്ടുവരുന്നതു തടയാനാണ് ടൈറ്റിൽ 42 കൊണ്ടുവന്നത്.
അതിനു ഇനി പ്രസക്തിയില്ല. സി ഡി സി നയം അനുസരിച്ചു കൊണ്ടുവന്ന ചട്ടം അപ്രസക്തമായി എന്ന് ഏപ്രിലിൽ സി ഡി സി തന്നെ പറഞ്ഞിരുന്നു. 

സുപ്രീം കോടതി ഉടൻ തീരുമാനം എടുക്കും എന്നാണു പ്രതീക്ഷ. 

അഭയാർഥികളെ അഥവാ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ടൈറ്റിൽ 42 കൂടുതൽ കരുത്തുള്ള ആയുധമാണ്. ടൈറ്റിൽ 8 ആവട്ടെ, അവരെ പൂർണമായി വിലയിരുത്താൻ ഉദ്യോഗസ്ഥന്മാർക്ക് അധികാരം നൽകുന്നുണ്ട്. ആവർത്തിച്ച് അതിർത്തി കടന്നു വന്നാൽ പിഴയും അടിക്കാം.

Advertisment