ലീഗ് സിറ്റി മലയാളി കുടുംബകൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ വിന്റര്‍ബെല്‍സ് ഡിസംബര്‍ 30 ന്

author-image
athira kk
New Update

ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ കൂട്ടായ്മ വിന്റര്‍ബെല്‍സ്-2022,ഡിസംബര്‍30ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, വെബ്സ്റ്ററില്‍ വെച്ചു നടത്തപ്പെടും.
publive-image
നൂറിലധികം കുടുംബങ്ങള്‍ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്‌നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കേരളശൈലിയില്‍ ഒരുക്കിയ കൂറ്റന്‍ നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണര്‍ത്തുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ക്കാണ് മാത്യു പോള്‍, ടെല്‍സണ്‍ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരന്‍, വിനേഷ് വിശ്വനാഥന്‍, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിട്ടുള്ളത്.

Advertisment

കൂടാതെ മൊയ്തീന്‍കുഞ്ഞു, ആന്‍ന്റണി ജോസഫ്, തോമസ് ജോസഫ്, പ്രതാപന്‍ തേരാട്ടു, മനാഫ് കുഞ്ഞു, ബിജു ശിവാനന്ദന്‍, ഷോണി ജോസഫ്, സോജന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന നാടന്‍ തട്ടുകട നാനൂറില്പരം ആളുകള്‍ക്ക് തത്സമയം ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുതകുന്ന രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക.

ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജിഷ്യനായ കര്‍ട്ട് മില്ലറിന്റെ ജാലവിദ്യയും, ലീഗ്‌സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത, നാടക പരിപാടികളും ഉള്‍കൊള്ളിച്ചു ആഘോഷിക്കുവാന്‍ ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

ഹ്യൂസ്റ്റണ്‍-ഗാല്‍വെസ്ടണ്‍ പ്രദേശത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണല്‍ ആയ അലന്‍ വര്‍ഗ്ഗീസാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ ടെക്‌സസിലെ തന്നെ മുന്‍നിര മോര്‍ഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോര്‍ഗേജ്, എബി എബ്രഹാം സഹ സ്‌പോണ്‍സറുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 507-822-0051, ബിനീഷ് ജോസഫ് 409-256-0873, സോജന്‍ ജോര്‍ജ് 409-256-9840, ഡോ. രാജ്കുമാര്‍ മേനോന്‍ 262-744-0452, ബിജോ സെബാസ്റ്റിന്‍ 409-256-6427, മാത്യു പോള്‍ 409-454-3472, വിനേഷ് വിശ്വനാഥന്‍ 228-249-4511, ഷിബു ജോസഫ് 228-249-1819, ഡോ. നജീബ് കുഴിയില്‍ 281-428-6487, ഡോ.ജേക്കബ് തെരുവത്ത് 240-426-1845.

Advertisment