കാഠ്മണ്ഡു: ലോകം കണ്ട ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളികളിലൊരാളായ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു.
നേപ്പാള്‍ സുപ്രീം കോടതിയാണ് ഇയാളുടെ പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് മോചിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മോചിപ്പിച്ചാലുടന്‍ രാജ്യത്തുനിന്നു നാടുകടത്തുകയും ചെയ്യും.
1970കളില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ നിരവധി കൊലപാതകങ്ങളിലൂടെയാണ് ഇയാള്‍ കുപ്രസിദ്ധിയാര്‍ജിക്കുന്നത്. രണ്ട് വടക്കേ അമേരിക്കന്‍ ടൂറിസ്ററുകളെ കൊലപ്പെടുത്തിയ കേസിലാണ് 2003ല്‍ നേപ്പാളില്‍ അറസ്ററിലാവുന്നത്.
19 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട ശോഭരാജ് 18 വര്‍ഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.
ബിക്കിനി കില്ലര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശോഭരാജ് 1970കളില്‍ ദക്ഷിണേഷ്യയില്‍ 12ഓളം കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ടൂറിസ്ററുകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്.