വത്തിക്കാന്‍ സിറ്റി: യുക്രെയ്നിലെ കുട്ടികളെപ്പറ്റി ഈ ക്രിസ്മസിന് ചിന്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിരിക്കാന്‍ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്നവരാണവര്‍. ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് ഗുരുതരമായ പ്രശ്നമാണ്. യുദ്ധത്തിന്റെ ദുരന്തവും മനുഷ്യത്വരാഹിത്യവും കാഠിന്യവും ഈ കുട്ടികളാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/post_attachments/bKH17HUlwQICHPgUtTBy.jpg)
ഇത്തവണ ക്രിസ്മസ് ആഘോഷം കുറച്ച് ആ പണം യുക്രെയ്നില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിനിയോഗിക്കണമെന്ന് പോപ്പ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്‍ ഈ ആവശ്യത്തിനായി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.
വെളിച്ചവും ചൂടും ലഭ്യമാക്കാന്‍ വൈദ്യുതി ഉപകരണങ്ങളും ഡീസല്‍ ജനറേറ്ററും സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലെത്തിയ യുക്രെയ്നില്‍ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.