ലണ്ടന്‍: ഇഗ്ളണ്ടിലെയും വെയില്‍സിലെയും ആംബുലന്‍സ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം നടത്തി. പണപ്പെരുപ്പം നേരിടാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് സമരം.
/sathyam/media/post_attachments/uNflcL4gBYNZBcfROoWW.jpg)
സമരക്കാരോട് സന്ധിയില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കാര്യമാ ഒരുക്കങ്ങളും നടത്തി. അടിയന്തര സേവനങ്ങള്‍ക്ക് സൈന്യത്തെയും സജ്ജമാക്കി.
പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ക്കാണു സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇതു സാധ്യമാകുമ്പോള്‍ പ്രതിസന്ധിക്കു പരിഹാരമാകുന്നുമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ശമ്പള വര്‍ധനയിലൂടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുനക് പറയുന്നു.
ഒരു ലക്ഷത്തോളം നഴ്സുമാരും കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയിരുന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നഴ്സുമാര്‍ സമരം നടത്തിയത്.