New Update
ലോസ് ആഞ്ജലസ്: ഹോളിവുഡ് ചലച്ചിത്രകാരന്‍ ഹാര്‍വി വെയ്ന്‍സ്ററയിന്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി കണ്ടെത്തി.
എഴുപതുകാരനായ വെയ്ന്‍സ്റെറയിനന് മറ്റൊരു കേസില്‍ ന്യൂയോര്‍ക് കോടതി നേരത്തെ 23 വര്‍ഷം തടവ് വിധിച്ചിരുന്നു. ശേഷിക്കുന്ന മൂന്നു കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്.
Advertisment
പ്രമുഖര്‍ ഉള്‍പ്പെടെ 25 നടിമാരും മോഡലുകളുമാണ് ഹാര്‍വിയില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ചത്. ഹോളിവുഡിലെ പ്രധാന നിര്‍മാതാവായ ഹാര്‍വിക്കെതിരായ ആരോപണം ഇരകള്‍ വെളിപ്പെടുത്തല്‍ നടത്തുന്ന "മീ ടു' കാമ്പയിന് കാരണമാകുകയും ചെയ്തിരുന്നു