ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍റെ നയങ്ങളെ സ്വാധീനിക്കാന്‍വേണ്ടി ഖത്തറില്‍നിന്നു കൈക്കൂലി വാങ്ങിയ ഖത്തര്‍ഗേറ്റ് സംഭവത്തില്‍ അറസ്ററിലായ ഗ്രീസില്‍നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ഇവാ കൈലി ഭാഗികമായി കുറ്റം സമ്മതിച്ചു. അറേബ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്നു ഇവാ കൈലി. ലോകകപ്പിനോടു ബന്ധപ്പെട്ട നിര്‍മാണപ്രവൃത്തികളില്‍ ഖത്തര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.
/sathyam/media/post_attachments/3VHrQh3XTeGG6kGHrDYJ.jpg)
എന്നാല്‍ വസ്തുതകള്‍ മറച്ചുവെച്ച് ഇവാ കൈലി ഖത്തറിന് ക്ളീന്‍ ചിറ്റ് നല്കുകയിരുന്നു. ഇതിനിടെ ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെല്‍ജിയന്‍ പോലീസ് ഇവരെ നിരീക്ഷിണ വിധേയമാക്കിയാണ് ഇവാ കൈലിയുടെയും കൂട്ടാളികളുടെയും അറസ്ററില്‍ കലാശിച്ചത്. ആറുലക്ഷം യൂറോ അടങ്ങിയ സ്യൂട്ട്കേസ് ഒളിപ്പിക്കുന്നതിനിടെ ഇവായുടെ പിതാവ് ബ്രസല്‍സിലെ സോഫിടെല്‍ ഹോട്ടലില്‍വച്ച് പിടിയിലായതിനുശേഷമാണ് മറ്റുള്ളവരും അറസ്ററിലായത്.
ഇരുപതു ലക്ഷത്തോളം യൂറോയുടെ ഇടപാടുകളാണ് ഖത്തര്‍ഗേറ്റില്‍ ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ഖത്തറിനു പുറമേ മൊറോക്കോയും കൈക്കൂലി നല്‍കി യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.