ഡബ്ലിന്‍ : പുതിയ ജൂനിയര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയതടക്കമുള്ള കാതലായ മാറ്റങ്ങളോടെ ലിയോ വരദ്കര്‍ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. ശനിയാഴ്ചത്തെ മന്ത്രി തല മാറ്റങ്ങളെക്കാള്‍ ഗൗരവമേറിയ പുനസ്സംഘടനയാണ് വരദ്കര്‍ മന്ത്രിസഭയിലുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.കെറിയില്‍ നിന്നുള്ള ടി ഡി ബ്രണ്ടന്‍ ഗ്രിഫിനെ മന്ത്രിസഭയിലുള്‍പ്പെടുത്തിയിരുന്നു.എന്നാല്‍ കുടുംബപരമായ കാരണങ്ങളാല്‍ തനിക്ക് മന്ത്രി സ്ഥാനം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇദ്ദേഹം അറിയിച്ചു.
/sathyam/media/post_attachments/vwPWuODsWQy6v5juXr23.jpg)
ഫിനഗേല്‍ ടി ഡിമാരായ ജെന്നിഫര്‍ കരോള്‍ മാക്നീല്‍(ഡണ്‍ലേരി), കീറന്‍ ഒ ഡോണല്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.പീറ്റര്‍ ബര്‍ക്കിനെ യൂറോപ്യന്‍ കാര്യ മന്ത്രിയായി നിയമിച്ചതും ശ്രദ്ധേയ മാറ്റമാണ്.തോമസ് ബേണിനെ കായിക മന്ത്രിയായും നിയാല്‍ കോളിന്‍സിനെ ഉന്നത വിദ്യാഭ്യാസത്തിലും നിലനിര്‍ത്തി.ഡ്രഗ്‌സ് സ്ട്രാറ്റജി മന്ത്രി ഫ്രാങ്ക് ഫീഗാനും വിദേശ സഹായ മന്ത്രി കോം ബ്രോഫിയ്ക്കുമാണ് (താല) പദവികള്‍ നഷ്ടമായത്.
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ജോ ഒബ്രിയന് അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ഥികളുടെ അക്കൊമൊഡേഷന്റെ മേല്‍നോട്ടച്ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്റഗ്രേഷന്‍ വകുപ്പിനെ സഹായിക്കുകയെന്നതാകും ഇദ്ദേഹത്തിന്റെ ജോലി.പ്രധാനമന്ത്രിയുടെ വകുപ്പില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായി നിയമിതനായ ഹില്‍ഡെഗാര്‍ഡ് നൗട്ടന് ആരോഗ്യ വകുപ്പിന്റെ സഹമന്ത്രിയെന്ന അധികച്ചുമതല കൂടി ലഭിച്ചു.
ഗതാഗത വകുപ്പിലെ ഇന്റര്‍നാഷണല്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് മന്ത്രിയായ ജാക്ക് ചേമ്പേഴ്‌സിനെ പരിസ്ഥിതി വകുപ്പില്‍ പോസ്റ്റല്‍ പോളിസി മന്ത്രിയായും നിയമിച്ചിട്ടുണ്ട്.സെനറ്റര്‍ പിപ്പ ഹാക്കറ്റാണ് കൃഷി വകുപ്പിലെ ഭൂവിനിയോഗ, ജൈവവൈവിധ്യ മന്ത്രി.രാജ്യാന്തര വികസനം, പ്രവാസികാര്യം എന്നിവയ്ക്കുള്ള വിദേശകാര്യ സഹമന്ത്രിയായി സീന്‍ ഫ്ളെമിംഗിനെ നിയമിച്ചു.
രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നതിന് പുതിയ മന്ത്രിമാരെല്ലാം നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ ഫോണുകള്‍ പുറത്ത് വച്ച ശേഷമേ മന്ത്രിസഭാ ചര്‍ച്ചകളില്‍ പങ്കെടുക്കാവൂയെന്ന്് ലിയോ വരദ്കര്‍ പുതിയ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.