ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്ട്രെപ്പ് എ ഗുരുതരമായ നിലയിലേയ്ക്ക് നീങ്ങുന്നു.സാധാരണഗതിയില്‍ ഈ അസുഖം മരണത്തിന് കാരണമാകാറില്ല. എന്നാല്‍ രാജ്യത്ത് ഈ രോഗം ബാധിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് എച്ച് എസ് ഇ വിശദീകരിക്കുമ്പോഴും മാതാപിതാക്കളെയും സ്‌കൂളധികൃതരെയും ഈ രോഗബാധ വലിയ ആശങ്കയിലാഴ്ത്തുകയാണ്.
/sathyam/media/post_attachments/F3cUNCU8uNfLyIYM4Xih.jpg)
ഗ്രൂപ്പ് എ സ്ട്രെപ്പിനെക്കുറിച്ച് നേരത്തേ തന്നെ എച്ച് എച്ച് ഇ മുന്നറിയിപ്പു നല്‍കിയിരുന്നു.പനി, ചുമ, തൊണ്ടവേദന എന്നിവയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നായിരുന്നു ഈ മാസം ആദ്യം സ്‌കൂളുകള്‍ക്കും മറ്റും നല്‍കിയ നിര്‍ദ്ദേശം.ഡിസംബറില്‍ ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് യാഥാര്‍ഥ്യമായെന്നാണ് ഇപ്പോഴത്തെ മരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാക്ടീരിയ അണുബാധ മൂലം ഈ വര്‍ഷം മൂന്ന് അഡള്‍ട്ടുകള്‍ കൂടി മരിച്ചതായും എച്ച് എസ് ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോം ഹെന്റി അറിയിച്ചു.സ്ട്രെപ്റ്റോകോക്കസ് വളരെ സാധാരണമാണ്.തൊണ്ടവേദനയ്ക്കും സ്‌കാര്‍ലറ്റ് പനിക്കുമൊക്കെയാണ് ഇത് കാരണമാകുന്നത്.തൊണ്ടവേദനയും പനിയുമാണ് കുട്ടികളില്‍ കാണുന്നത്.അത് വീട്ടില്‍ത്തന്നെ ഭേദപ്പെടുത്താന്‍ കഴിയുന്നതുമാണെന്ന് ഡോ. ഹെന്റി പറഞ്ഞു.സ്ട്രെപ്പ് എ അണുബാധകള്‍ക്കെതിരെ ഫലപ്രദമായ അമോക്സിലിന്‍ പോലെയുള്ള ആന്റി ബയോട്ടിക്കുകള്‍ സ്റ്റോക്കുണ്ടെന്നും ഡോ. ഹെന്റി പറഞ്ഞു.
സ്‌കിന്‍ ഇന്‍ഫെക്ഷന്‍, ഇംപെറ്റിഗോ, സ്‌കാര്‍ലറ്റ് ഫീവര്‍, സ്ട്രെപ്പ് ത്രോട്ട് എന്നിവയാണ് സ്ട്രെപ്പ് എ വിഭാഗത്തിലുള്‍പ്പെടുന്നത്.സ്‌കാര്‍ലറ്റ് ഫീവര്‍ കേസുകളും പെരുകുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. സ്ട്രെപ്പ് എ (ഐ ഗ്യാസ്) അണുബാധകളാണ് അപൂര്‍വമായി കൂടുതല്‍ ഗുരുതരമായ നിലയിലേയ്ക്ക് എത്തുന്നത്. തൊണ്ടവേദന, തലവേദന, പനി എന്നിവയ്‌ക്കൊപ്പം സാന്‍ഡ്പേപ്പറുപയോഗിച്ചതു പോലെ തടിക്കുന്നതുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചുണങ്ങുപോലെ നല്ല പിങ്ക് തുവപ്പ് കളറിലായിരിക്കും ഇത് കാണപ്പെടുക.