ന്യൂയോർക്ക് : പാക്ക് വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) നേതാവുമായ ബിലാവൽ ഭുട്ടോയെ ന്യു യോർക്കിൽ അറസ്റ്റ് വി=ചെയ്‌തെന്ന വാർത്ത നുണയാണെന്നു പാക്ക് വിദേശാകാര്യ വകുപ്പ് വക്താവ് മുംതാസ് സിഹ്റ ബലൂച് വ്യാഴാഴ്ച പറഞ്ഞു. "അതു വസ്തുതകൾക്കു വിരുദ്ധമാണ്."
ഭൂട്ടോ ന്യു യോർകിൽ സന്ദർശനം നടത്തുന്ന നേരത്തു സാമൂഹ്യ മാധ്യമങ്ങളിലാണ് ഈ വാർത്ത പരന്നത്. വളരെ പ്രയോജനപ്രദമായ സന്ദർശനം എന്നാണ് വക്താവ് അതിനെ വിശേഷിപ്പിച്ചത്. "യുഎസുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള മറ്റൊരു വലിയ നീക്കം."
ജി 77-ചൈന മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഭൂട്ടോ യുഎന്നിൽ പോയത്. അടുത്ത മാസം ജനീവയിൽ നടക്കുന്ന രാജ്യാന്തര കാലാവസ്ഥാ സമ്മേളനത്തെ കുറിച്ച് ചർച്ച ചെയ്യാനും.
മന്ത്രിമാരുടെ യോഗത്തിൽ ഡിസംബർ 15-16 നു ഭൂട്ടോ അധ്യക്ഷത വഹിച്ചു. പാകിസ്ഥാനാണ് ജി77 അധ്യക്ഷ രാജ്യം.